കേന്ദ്ര സർക്കാരിന്റെ പുതിയ 'സന്ദേശ്' ആപ്പ് പുറത്തിറങ്ങി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരു പോലെ ഉപയോഗിക്കാൻ തയ്യാറാക്കിയത്

ടെലഗ്രാം, വാട്സാപ്പ് തുടങ്ങിയ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനുകൾക്ക് പകരമായി കേന്ദ്ര സർക്കാർ പുതിയ ആപ്പ് പുറത്തിറക്കി. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ 'സന്ദേശ്' എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്സ്‌ആപ്പിനെ പോലെ തയ്യാറാക്കിയ ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിംഗ് സിസ്റ്റം പരിഷ്‌കരിച്ചതാണ് സന്ദേശ് ആപ്ലിക്കേഷൻ.
സാധാരണ വ്യക്തികൾക്കും സർക്കാർ ഉദ്യോഗാര്ഥികൾക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ആപ്പാണ് സന്ദേശ്. വാട്സ്‌ആപ്പിനെ പോലെ തന്നെ സന്ദേശും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോട് കൂടിയ മെസേജിംഗ് ആപ്പാണിത്. കൂടാതെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ അയക്കാനും സാധിക്കും. സര്‍ക്കാരിന്റെ ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റത്തില്‍ നിന്ന് സന്ദേശിന്റെ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ആന്‍ഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവര്‍ത്തിക്കുക. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പ്‌സ്റ്റോറില്‍ നിന്ന് സന്ദേശ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
https://www.facebook.com/Malayalivartha























