സിദ്ദിഖ് കാപ്പൻ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി; സുരക്ഷാ വലയമൊരുക്കി യു പി പോലീസ്

ഹത്രാസിലെ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ വീട്ടില്‍ തിരിച്ചെത്തി. മാതാവിനെ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു കാപ്പന്‍ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തിയത്. അഞ്ച് ദിവസത്തെ ജാമ്യമാണ് കാപ്പന് കോടതി അനുവദിച്ചത്. യു പി പോലീസിന്റെ കനത്ത സുരക്ഷയിലാണ് സിദ്ദിഖ് കാപ്പന്‍ വീട്ടിലെത്തിയത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജി അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്. മാധ്യമങ്ങളോട് പ്രതികരിക്കരുത്, പൊതുജനങ്ങളെയും ബന്ധുക്കളെയും കാണരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളോടെയാണ് ജാമ്യംഅനുവദിച്ചത്. എന്നാല്‍, മാതാവിന്റെ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെ കാണാന്‍ അനുവാദം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























