സിനിമാ സ്റ്റൈലിൽ വധു കാമുകനൊപ്പം ഒളിച്ചോടി; അപമാനത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി പതിനഞ്ചു വയസ്സുള്ള മകളെ വരന് നൽകി

ഒഡീഷയിലെ ഭുവനേശ്വരിൽ കല്യാണത്തിന് ഏതാനും മണിക്കൂറുകൾ കിടക്കേ വധു കാമുകനോടൊപ്പം ഒളിച്ചോടിപ്പോയി. അപമാനത്തിൽ നിന്നും രക്ഷനേടാനായി മാതാപിതാക്കൾ പ്രായപൂർത്തിയാകാത്ത മകളെ വരന് വിവാഹം കഴിപ്പിച്ച് നൽകി. സംഭവം അറിഞ്ഞ പോലീസുകാർ വരന്റെ ഗ്രാമത്തിലെത്തി പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ രക്ഷപെടുത്തി. തുടർന്ന് പെൺകുട്ടിയെ കുടുബാംഗങ്ങൾക്ക് കൈമാറുകയുണ്ടായി. പോലീസ് എത്തുന്നതിനു മുൻപേ വിവാഹം നടന്നിരുന്നു അതിനാൽ പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് വിടാന്‍ പൊലീസ് അനുവദിച്ചില്ല. പതിനെട്ട് വയസ്സ് ആകുന്നതുവരെ പെൺകുട്ടിയ്ക്ക് ഹോസ്റ്റലിന്റെ വീട്ടിലോ നിന്ന് പഠനം പൂർത്തികരിക്കാവുന്നതാണ്. പതിനെട്ട് വയസ്സ് പൂർത്തി ആയാൽ മാത്രമേ പെൺകുട്ടിയെ വരന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കുകയുള്ളു എന്നും പോലീസ് വ്യക്തമാക്കി.
വിവാഹചടങ്ങിന് സമയമായപ്പോള്‍ എന്റെ മുത്തസഹോദരി പന്തലില്‍ എത്തിയില്ല. അവള്‍ ആരോടൊപ്പമോ പോയി എന്ന് മനസിലാക്കാന്‍ ഞങ്ങൾക്ക് കഴിഞ്ഞു. തുടർന്ന് പെട്ടന്നുണ്ടായ സംഭവങ്ങളില്‍ ഞങ്ങള്‍ അനിയത്തിയെ വധുവായി നിശ്ചയിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് മുന്നില്‍ അപ്പോള്‍ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha























