ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഏകീകരണം ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

കോവിഡ് മാനേജ്‌മെന്റ് വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കവെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഏകീകരണം ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രാദേശിക എയര്‍ ആംബുലന്‍സ് ഉമ്പടി രൂപവത്കരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് അത്യാഹിതങ്ങള്‍ക്കായി പ്രാദേശിക എയര്‍ ആംബുലന്‍സ് കരാര്‍ രൂപവത്കരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രദേശിക പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ്, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























