പശ്ചിമ ബംഗാളില്‍ തൊഴില്‍ സഹമന്ത്രിക്ക് നേരെ ബോംബേറ്; അഞ്ചാത സംഘം ബോംബെറിഞ്ഞത് മന്ത്രി ട്രെയിനില്‍ കയറുന്നതിനിടെ

പശ്ചിമ ബംഗാളില്‍ തൊഴില്‍ സഹമന്ത്രിക്ക് സക്കീര്‍ ഹുസൈന് നേരെ ബോംബേറ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് പോകുന്നതിനിടെ റെയില്‍വേ സ്‌റ്റേഷനിലാണ് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മന്ത്രിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന 13 പേര്‍ക്കും ബോംബേറില്‍ പരിക്കേറ്റിട്ടുണ്ട്.
റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രെയിനില്‍ കയറുന്നതിനിടെയാണ് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. പശ്ചിമ ബംഗാളിലെ ജംഗീര്‍ പൂരില്‍ നിന്നുള്ള എം എല്‍ എ യാണ് സക്കീര്‍ ഹുസൈന്‍. അതേ സമയം ആക്രമണം നടത്തിയ അഞ്ചാത സംഘത്തെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമികളുടെ ഉദ്ദേശവും പോലിസിന് കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha























