ദേശീയ ഗോ ശാസ്ത്ര പരീക്ഷ നടത്തണം, സര്‍വകലാശാല വി സി മാര്‍ക്ക് യു ജി സിയുടെ നിര്‍ദ്ദേശം

വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ ഗോ ശാസ്ത്ര പരീക്ഷ നടത്തണമെന്ന് യുണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ നിര്‍ദ്ദേശം. പരിക്ഷയില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് വിദ്യാര്‍ത്ഥിക്ക് തീരുമാനിക്കാം. എന്നാല്‍ എല്ലാ സര്‍വകലാശാലകള്‍ക്കും 'ഗോ വിഗ്വാന്‍' പരീക്ഷ എഴുതാനുള്ള നിര്‍ദ്ദേശം നല്കണമെന്നുമാണ് യു ജി സി യുടെ ഉത്തരവ്. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കാണ് യു ജി സിയുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്. പശുവിന്റെ വിശിഷ്ടതയെ കുറിച്ചും ഗുണഗണങ്ങളെക്കുറിച്ചും ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും അവബോധമുണ്ടാക്കുവാന്‍ ലക്ഷ്യമിട്ടാണ് ഗോ വിജ്ഞാന്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും പന്ത്രണ്ടു പ്രാദേശിക ഭാഷകളിലും കൂടിയാവും പരീക്ഷയുടെ സംഘാടനം നടക്കുക. ഫെബ്രുവരി 25നാണ് പരീക്ഷ നടത്താനിരിക്കുന്നത്. ഗോ വിഗ്വാന്‍ പ്രചാര്‍ പ്രസാന്‍ എന്ന പേരില്‍ നടത്താനിരിക്കുന്ന പരീക്ഷ കഴിയുന്നത്ര വിദ്യാര്‍ത്ഥികളെ കൊണ്ട് നടത്തണമെന്നാണ് വൈസ് ചാന്‍സിലര്‍മാര്‍ക്ക് കൈമാറിയ കത്തില്‍ പറയുന്നത്. പശു സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗ് എന്ന വകുപ്പിന്റെ നിര്‍ദ്ദേശത്തിലാണ് പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























