1.2 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കണം, ഇന്ത്യ ഗവണ്‍മെന്റിന് എതിരെ അമേരിക്കന്‍ കോടതിയില്‍ കേസ്

1.2 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റിന് എതിരെ അമേരിക്കന്‍ കോടതിയില്‍ കേസ്. ബ്രിട്ടീസ് കമ്പനിയായ കെയ്ണ്‍ എനര്‍ജി എന്ന കമ്പനിയാണ് ഇന്ത്യന്‍ സര്‍ക്കാരിന് എതിരെ കേസിന് പോയിരിക്കുന്നത്. 1.2 ബില്യണ്‍ ഡോളര്‍ കമ്പനിക്ക് ഇന്ത്യ ഗവണ്‍മെന്റ് നഷ്ടപരിഹാരം നല്കണമെന്ന മുന്‍പുള്ള ആര്‍ബിട്രേഷന്‍ വിധി പാലിക്കത്തതിനെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു കമ്പനി അമേരിക്കയിലെ കോടതിയില്‍ കേസുമായി എത്തിയത്.
ബ്രിട്ടണുമായുള്ള വാണിജ്യ കരാര്‍ ലംഘിച്ച് കമ്പിക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് നികുതി ചുമത്തിയത് തെറ്റാണെന്ന് കണ്ടെത്തി 1.2 ബില്യണ്‍ ഡോളര്‍ കമ്പനിക്ക് നഷ്ടപരിഹാരം നല്കണമെന്നായിരുന്നു ആര്‍ബിട്രേഷന്‍ വിധി. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും പണം വാങ്ങി നല്കണമെന്നാണ് കമ്പനിയുടെ ആവശ്യം. പിഴ തുക കേന്ദ്ര സര്‍ക്കാര്‍ നല്കാത്ത പക്ഷം രാജ്യത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ കമ്പനിക്ക് സാധിക്കും. ഇതിനായാണ് കമ്പനി അമേരിക്കന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























