ജമ്മുകശ്മീരില്‍ പിര്‍ പഞ്ചല്‍ നിരകളില്‍ നിന്നും ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ പിര്‍ പഞ്ചല്‍ നിരകളില്‍ നിന്നും ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തു. ഇന്ത്യന്‍ സൈന്യവും കശ്മീര്‍ പോലീസും സംയുക്തമായാണ് മേഖലയില്‍ തെരച്ചില്‍ നടത്തിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മേഖലയില്‍ പരിശോധന നടത്തിയത്. എ കെ 47, എസ്എല്‍ആര്‍ റൈഫിള്‍, 303 ബോള്‍ട്ട് റൈഫിള്‍, പിസ്റ്റളുകള്‍, മാഗസിനുകള്‍, ഗ്രനേഡുകള്‍, റേഡിയോ സെറ്റ് എന്നിങ്ങനെയുള്ള മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളുമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha























