താരലേലത്തില്‍ അവസാന പേരായി സെലക്ഷന്‍, അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സില്‍

ഐ പി എല്‍ താരലേലത്തില്‍ അവസാന പേരായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഐ പി എല്ലില്‍ ഇത് അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന്റെ അരങ്ങേറ്റ മത്സരമാണ്. മുംബൈ ഇന്ത്യന്‍സാണ് ഓള്‍റൗണ്ടറായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതോടെ ലേലം അവസാനിക്കുകയായിരുന്നു.
ഇതിന് മുന്‍പ് മുംബൈ ഇന്ത്യന്‍സിന്റെ സീനിയര്‍ ടീമിന് വേണ്ടി അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്ന് അര്‍ജുന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 2018 ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ അര്‍ജുന്‍ അംഗമായിരുന്നു.
https://www.facebook.com/Malayalivartha























