Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കുതിരക്കച്ചവടം തകൃതിയായി നടക്കുന്ന പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി... ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ​ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദ്ദേശിച്ചിരിക്കുന്നത്

19 FEBRUARY 2021 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

കുതിരക്കച്ചവടം തകൃതിയായി നടക്കുന്ന പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ​ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദ്ദേശിച്ചിരിക്കുന്നത്. .

അണ്ണാ ഡിഎംകെയിലെയും എൻആർ കോൺ​ഗ്രസിലെയും ഓരോ അം​ഗങ്ങളുടെ പിന്തുണയോടെ കോൺ​ഗ്രസ് ഭരണം നിലനിർത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് തീരുമാനം. അവിശ്വാസപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം ഗവർണറെ കണ്ടതിന് പിന്നാലെയാണ് നടപടി.

വോട്ടെടുപ്പിൽ കേവലഭൂരിപക്ഷം തെളിയിക്കാനാകുമെന്നുതന്നെയാണ് മുഖ്യമന്ത്രി വി നാരായണസ്വാമി ഉറപ്പിച്ചു പറയുന്നത് ... അതേസമയം ഭൂരിപക്ഷം നഷ്‌ടപ്പെട്ട പുതുച്ചേരിയിലെ കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം തീവ്രമാക്കി ബിജെപിയും ..

സഭാ നടപടികൾ വീഡിയോ കാമറയിൽ പകർത്തണമെന്നും ​ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. എൻഡിഎ സഖ്യത്തിനും കോൺ​ഗ്രസ്-ഡിഎംകെ സഖ്യത്തിനും നിലവിൽ 14 വീതം എംഎൽഎമാരുടെ പിന്തുണയാണുള്ളത്. ആകെ 33 അം​ഗങ്ങളുള്ള സഭയിൽ കേവവഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. നാല് എംഎൽഎമാർ രാജിവച്ചതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.

.മല്ലാടി കൃഷ്‌ണറാവു, ഇ തീപ്പായ്‌ന്താൻ, എ നമശിവായം എന്നിവരെക്കൂടാതെ കാമരാജ് നഗർ എംഎൽഎ ജോൺ കുമാർ രാജിവച്ചതോടെയാണ് നാരായണസ്വാമി സർക്കാരിനെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം 14 ആയി കുറഞ്ഞത്

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​യാ​യി ന​മ​ശി​വാ​യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ്​ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. കോ​ൺ​ഗ്ര​സ്​- ഡി.​എം.​കെ മു​ന്ന​ണി​ക്ക്​ ഭൂ​രി​പ​ക്ഷം കി​ട്ടി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ത്ത നാ​രാ​യ​ണ സാ​മി​യെ ഹൈ​ക​മാ​ൻ​ഡ്​​ മു​ഖ്യ​മ​ന്ത്രി​യാ​ക്കി.

ഇ​തി​നു​ശേ​ഷം ന​മ​ശി​വാ​യ​ത്തെ മ​ന്ത്രി​സ​ഭ​യി​ലു​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹം അ​തൃ​പ്​​തി​യി​ലാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ്​​ അ​ദ്ദേ​ഹ​ത്തെ പി.​സി.​സി അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്തു​നി​ന്നും മാ​റ്റി. ഇ​തേ തു​ട​ർ​ന്ന്​ പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി 25ന്​ ​ഇ​ദ്ദേ​ഹം മ​ന്ത്രി​സ്​​ഥാ​ന​വും എം.​എ​ൽ.​എ സ്​​ഥാ​ന​വും രാ​ജി​വെ​ച്ചു. നാ​ലു​ത​വ​ണ എം.​എ​ൽ.​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും മൂ​ന്നു ത​വ​ണ മ​ന്ത്രി​യു​മാ​യ ന​മ​ശി​വാ​യം നാ​ല​ര വ​ർ​ഷം പു​തു​ച്ചേ​രി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു

നി​ല​വി​ൽ നോ​മി​നേ​റ്റ്​​ചെ​യ്​​ത​വ​ർ ഉ​ൾ​പ്പെ​ടെ 28 അം​ഗ​ങ്ങ​ളി​ൽ ഭ​ര​ണ​മു​ന്ന​ണി​ക്ക്​ 14 എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്​​. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​ 15 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം. 33 അം​ഗ​സ​ഭ​യി​ൽ​നി​ന്ന്​​ സം​ഘ​ട​ന വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ കോ​ൺ​ഗ്ര​സി​ലെ ധ​ന​വേ​ലു​വി​നെ നേ​ര​ത്തെ അ​യോ​ഗ്യ​നാ​ക്കി​യി​രു​ന്നു. നാ​ലു​പേ​ർ രാ​ജി​വെ​ക്കു​ക​യും ചെ​യ്​​ത​തോ​ടെ എം.​എ​ൽ.​എ​മാ​രു​ടെ എ​ണ്ണം 28 ആ​യി.

രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാരായണസ്വാമിയുമായി സീ‌റ്റ് വിഭജനത്തിൽ വന്ന അഭിപ്രായവ്യത്യാസമാണ് കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലെത്തിച്ചത്. നിലവിൽ പത്ത് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണുള‌ളത്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പുതുച്ചേരി സന്ദർശനത്തിന് എത്തുന്നതിന് തൊട്ടുമുൻപാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്

ഭരണത്തിൽ തുടരാൻ സർക്കാരിന്‌ ധാർമികാവകാശമില്ലെന്ന്‌ പ്രതിപക്ഷം പറയുമ്പോഴും രാജിവയ്‌ക്കില്ലെന്ന നിലപാടിലാണ്‌ നാരായണസ്വാമി. എൻആർ കോൺഗ്രസിനെ പിളർത്തി ഭരണം നിലനിർത്താനാണ്‌ കോൺഗ്രസ്‌ ശ്രമം. ബുധനാഴ്‌ച പുതുച്ചേരിയിലെത്തിയ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി ഇക്കാര്യം ചർച്ചചെയ്തതായാണ്‌ അറിയുന്നത്‌‌‌.

നേരത്തെ നിശ്ചയിച്ചതനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങാനെത്തിയ രാഹുലിന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ചാടുന്നത് തടയലായി പ്രധാന ലക്ഷ്യം. നോമിനേറ്റഡ്‌ എംഎൽഎമാരുടെ വോട്ടവകാശം സംബന്ധിച്ച കേസ്‌ കോടതിയുടെ പരിഗണനയിലായതിനാൽ സഭയിൽ നേരിടാമെന്ന അഭിപ്രായം കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്‌.

സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കുകയാണെന്ന്‌ നാരായണസ്വാമി മാധ്യമങ്ങളോട്‌ പറഞ്ഞു. മൂന്നാഴ്‌ചയ്‌ക്കിടെ നാല്‌ കോൺഗ്രസ്‌ എംഎൽഎമാരാണ്‌ പുതുച്ചേരിയിൽ കോൺഗ്രസ്‌ വിട്ടത്‌. കൂറുമാറ്റത്തിന്‌ ചുക്കാൻ പിടിച്ച ഒരാളെ അയോഗ്യനാക്കുകയും ചെയ്‌തു.സർക്കാരിനെ വീഴ്‌ത്താൻ ആറാമത്തെ കോൺഗ്രസ്‌ എംഎൽഎ സ്‌പീക്കർ ശിവകൊളുന്തുവിനെ ബി ജെ പി നോട്ടമിടുന്നുണ്ടെന്നും സൂചനയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (15 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (24 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (30 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (48 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (51 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends