ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ലഷ്ക്കർ ഇ ത്വയ്ബ ഭീകരവാദ ഏറ്റുമുട്ടൽ.. മൂന്ന് ഭീകരരെ വധിച്ചു, ഒരു പൊലീസുകാരന് വീരമൃത്യു...

ജമ്മു കശ്മീറിലെ ഷോപ്പിയാനിൽ നടന്ന എൻകൗണ്ടറിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. മൂന്ന് ലഷ്ക്കർ ഇ ത്വയ്ബ ഭീകരരെയാണ് സേന വധിച്ചത്. ബദ്ഗാമിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. മറ്റൊരു പൊലീസുകാരന് സാരമായി പരിക്കേറ്റിട്ടുമുണ്ട്. മുഹമ്മദ് അൽത്താഫ് എന്ന പൊലീസുകാരനാണ് മരണപ്പെട്ടത്. മൻസൂർ അഹമ്മദ് എന്ന പൊലീസുകാരനാണ് പരിക്കേറ്റത്.
ആതേസമയം, ഗാൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്നുള്ളത് സമ്മതിച്ച് ചൈന. ഇന്ത്യയുമായി കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഉണ്ടായ ഏറ്റുമുട്ടലെ സൈനികരാണ് മരിച്ചതാണ് ചൈന ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. മരിച്ച നാല് സൈനികരുടേയും പേര് വിവരങ്ങൾ ചൈന പുറത്ത് വിട്ടു. 2020 ജൂൺ 15നാണ് ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. എട്ട് മാസങ്ങൾക്കു ശേഷമാണ് ചൈന സൈനികർ മരിച്ച വിവരം പുറത്തുവിടുന്നത്.
നാല് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ചൈനയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. ചെൻ ഹോങ്ജുൻ, ചെൻ സിയാങ്റോംഗ്, സിയാവോ സിയുവാൻ, വാങ് ഷുവോറാൻ എന്നി സൈനികരാണ് കൊല്ലപ്പെട്ടത്. ഇവർക്ക് മരണാനന്തര ബഹുമതിയും മറ്റ് പുരസ്കാരങ്ങളും ചൈന പ്രഖ്യാപിച്ചു. നാലുപേരിലൊരാളായ ചെന്നിന് മരണാനന്തര ബഹുമതിയായ ''ഗാര്ഡിയന് ഓഫ് ഫ്രോണ്ടിയര്‍ ഹീറോ'' എന്ന പദവി നല്കി ചൈന ആദരിച്ചു. മറ്റ് മൂന്ന് പേര്‍ക്കും ഫസ്റ്റ് ക്ലാസ് മെറിറ്റ് ഫലകവും നല്കി.
ഏറ്റുമുട്ടലിൽ ഒരു ചൈനീസ് കേണലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾക്കും സെന്റൽ മിലറ്ററി കമ്മീഷൻ പുരസ്കാരം പ്രഖ്യാപിച്ചു. ഏറ്റുമുട്ടലിൽ കേണൽ ബി. സന്തോഷ് കുമാർ അടക്കം 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.
ചൈനയുടെ 43 ഭടന്മാർ മരിച്ചതായി ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം ചൈന വെളിപ്പെടുത്തിയിരുന്നില്ല. അമേരിക്കൻ- റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ നാൽപ്പതോളം ചൈനീസ് സൈനികർ മരിച്ചിട്ടുണ്ടെന്നും അന്ന് പുറത്തുവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലും ചൈന സ്ഥിരീകരണം നൽകിയിരുന്നില്ല.
ഗാൽവാൻ നദിക്കപ്പുറം ഗൽവാർ താഴ്വരയിലെ പട്രോൾ പോയിന്റ് 14-നടുത്തായിരുന്നു ഏറ്റുമുട്ടൽ നടന്നത്. വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ കുന്തവും വടിയും കല്ലും ഉപയോഗിച്ചാണ് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ വെച്ച് ചൈനീസ് സേന ഇന്ത്യന്‍ സേനയെ അന്നാക്രമിച്ചത്.
ഇരുപക്ഷത്തെയും സൈനീകർ തമ്മിൽ വെടിവയ്പുണ്ടായിട്ടില്ല. 45 വർഷത്തിനിടെ ആദ്യമായി ആയിരുന്നു ചൈനീസ് ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നത്. അതിർത്തി തർക്കത്തിൽ സൈനികതല ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ ഭാഗത്തുനിന്നു പെട്ടെന്നുള്ള പ്രകോപനം ഉണ്ടായത്.
കൂടാതെ, ജമ്മുകാഷ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സഹായിച്ചയാളെ എൻഐഎ പിടികൂടി. കശ്മീരിലെ കിഷ്ത്വായിൽ നിന്നും താരക് ഹുസൈൻ ഗിരിയെയാണ് എൻഐഎ അറസ്റ്റു ചെയ്തത്. ആയുധം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 2019 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha























