കര്‍ണാടകയിലെ തുംകൂറില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം.... ഇരുപതിലധികം പേര്‍ക്ക് പരിക്ക്

കര്‍ണാടകയിലെ തുംകൂറില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
സിറ-ബുക്കപാട്‌ന സംസ്ഥാന ഹൈവേയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha























