ടൂൾ കിറ്റ് കേസിൽ ദിശ രവിയുടെ അറസ്റ്റിനെ ന്യായികരിച്ച് അമിത്ഷാ; ഡൽഹി പോലീസിനുമേൽ രാഷ്ട്രീയ സമ്മര്‍ദ്ദമില്ല,പ്രായത്തെ നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ല

ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിശാരവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രായത്തെ നടപടി ഒഴിവാക്കാനുള്ള മറ ആക്കാനാകില്ലെന്ന് അമിത്ഷാ പറയുകയുണ്ടായി. 21കാരിയായ ദിശ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ അഭിപ്രായപ്രകടനം. കൂടാതെ ഡൽഹി പോലീസിനുമേൽ രാഷ്ട്രീയ സമ്മർദ്ദമില്ലെന്നും അമിത്ഷാ പറഞ്ഞു. അതെ സമയം ദിശയുടെ അറസ്റ്റിൽ വലിയ പ്രതിക്ഷേധം ഉയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
എന്നാൽ, ദിശയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കൂടാതെ ഡൽഹി പോലീസിനെതിരെ ദിശ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്ഐആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു. നിരോധിത സംഘടനയായ ഖലിസ്ഥാന്‍ വാദികളുമായി ദിശക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ ആരോപണം. എന്നാൽ നടപടി ക്രമങ്ങൾ പാലിച്ചായിരുന്നു അറസ്റ്റ് ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























