ഉന്തുവണ്ടിയിലിരുന്ന പപ്പായ കഴിച്ച മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിനെ കുത്തി പരിക്കേല്‍പ്പിച്ച പഴകച്ചവടക്കാരന്‍ അറസ്റ്റിൽ

മിണ്ടാപ്രാണിയോട് കൊടും ക്രൂരത. ഉന്തുവണ്ടിയിലിരുന്ന പപ്പായ കഴിച്ച പശുവിനെ പഴകച്ചവടക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു. മഹാരാഷ്‌ട്രയിലെ റായിഗഡ് ജില്ലയില്‍ മുറുദ് എന്ന സ്ഥലത്താണ് ക്രൂരത നടന്നത് . ഇവിടെ തെരുവില്‍ പഴക്കച്ചവടം നടത്തുന്ന തൗഫീഖ് ബഷീര്‍ മുജവാര്‍ ആണ് പ്രതി .
വണ്ടിയില്‍ വച്ചിരുന്ന പപ്പായ പശു തിന്നുന്നത് കണ്ട് തൗഫീക്കിന് ദേഷ്യം വരികയായിരുന്നു . തന്റെ കത്തിയെടുത്ത് ഇയാള്‍ പശുവിന്റെ അടിവയറ്റിലും കാലുകളിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു . ഇതുവഴി വന്ന ഒരാള്‍ സംഭവം കണ്ട് പൊലീസിനെ അറിയിക്കുകയും ചെയ്തു . തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുളള നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. പരിക്കേറ്റ പശുവിന് മതിയായ ചികിത്സ നല്‍കി.
https://www.facebook.com/Malayalivartha























