രാജ്യത്തിന്റെ സുരക്ഷയ്ക്ക് കോട്ടം വരുന്ന തരത്തിലുള്ള ആസൂത്രിതമായ നിരവധി പദ്ധതികൾ നടത്താൻ ബംഗ്ലാദേശിൽ 15 കൊല്ലം മുൻപ് നിരോധിച്ച ഭീകരസംഘടനയുടെ നേതാക്കളുമായി പോപ്പുലർ ഫ്രണ്ട് ആശയവിനിമയം നടത്തി.. .കേരളത്തിലുള്ള രണ്ടു പേരും സംഭവത്തിൽ ഉൾപ്പെട്ടു

പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ ഭീകരബന്ധം വ്യക്തമാകുന്ന നിരവധി
തെളിവുകളാണ് ഇപ്പോൾ യു പി പോലീസ് കണ്ടെത്തിയിരിക്കുന്നത് .രാജ്യത്തിന്റെ സുരക്ഷയ്ക്ക്
കോട്ടം വരുന്ന തരത്തിലുള്ള ആസൂത്രിതമായ നിരവധി പദ്ധതികൾ നടത്താൻ പോപ്പുലർ ഫ്രണ്ട് ബംഗ്ലാദേശിൽ 15 കൊല്ലം മുൻപ് നിരോധിച്ച ഭീകരസംഘടനയുടെ നേതാക്കളുമായി ആശയവിനിമയം നടത്തി എന്ന ഞെട്ടിക്കുന്ന വിവരമാണ് ലഭ്യമായിരിക്കുന്നത് .
കേരളത്തിലുള്ള രണ്ടു പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യവും വ്യക്തമാകുന്നു .ഉത്തർപ്രദേശിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് യുപി പോലീസ് ചോദ്യം ചെയ്യലിലൂടെ കണ്ടെത്തിയിരുന്നു .
ബംഗ്ലാദേശ് ആസ്ഥാനമായ ന ജമാത്ത്-ഉൽ-മുജാഹിദ്ദീൻ എന്ന നിരോധിത ഭീകരസംഘടന രാജ്യത്തെ ആക്രമിയ്ക്കാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് സഹായം നൽകിയിരുന്നു. ഇന്ത്യയിൽ സ്‌ഫോടനം നടത്താൻ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഭീകര സംഘടന ഇവർക്ക് കൈമാറിയതായും പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
മാത്രമല്ല ഇവരുടെ വിദേശ ബന്ധത്തെ പറ്റിയുള്ള വിശദമായ വിവരങ്ങളും പൊലീസിന് ലഭ്യമായിരിക്കുകയാണ് .രാജ്യത്തെ ആക്രമിക്കാൻ ഭീകരസംഘടനകളുടെ സഹായം തേടിയിരുന്നതായി പ്രതികൾ സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇവർ അടുത്തിടെ ബംഗ്ലാദേശിൽ പോയിരുന്നു.
ഹിറ്റ് സക്വാഡിലെ യുപിയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. തീവ്രവാദ സംഘടനയായ ജമാത്ത്-ഉൽ-മുജാഹിദ്ദീൻ 2005 ഫെബ്രുവരിയിലാണ് ബംഗ്ലാദേശ് സർക്കാർ നിരോധിച്ചത്.
കഴിഞ്ഞ ദിസമാണ് ഉത്തർപ്രദേശിൽ ആക്രമണ പദ്ധതിയുമായെത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരരെ പോലീസ് പിടികൂടിയത്. യുപി പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് മലയാളികളായ രണ്ട് ഭീകരരെ പിടികൂടിയത്.
ഇവരിൽ നിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. യുപിയിലെ പ്രധാന സ്ഥലങ്ങളിൽ ആക്രമണം നടത്താനാണ് ഇവർ സംസ്ഥാനത്തെത്തിയത്. ഹിന്ദു സംഘടനാ നേതാക്കളെയും ഇവർ ലക്ഷ്യമിട്ടിരുന്നു.ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചതായും വിവരമുണ്ട്
ഭീകരാക്രമണങ്ങൾ നടത്താൻ ഇവർക്ക് വിദേശത്ത് നിന്നും ധനസഹായം ലഭിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.ബംഗ്ലാദേശ് സർക്കാർ 2005 ൽ നിരോധിച്ച ജമാത്ത്-ഉൽ- മുജാഹിദ്ദീൻ എന്ന ഭീകര സംഘടന നിരവധി ഭീകരാക്രമണങ്ങളിൽ പങ്കു വഹിച്ചിട്ടുണ്ട്. നേരത്തെ തുർക്കിയിലെ തീവ്രവാദ സംഘടനകളുമായി പോപ്പുലർ ഫ്രണ്ട് ബന്ധം സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha























