പതജ്ഞലി കോവിഡ് മരുന്നിന് അനുമതി ലഭിച്ചെന്ന് രാംദേവ്, പ്രഖ്യാപനം കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍

പതജ്ഞലി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയെന്ന് ബാബാ രാംദേവ്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ സാന്നിധ്യത്തിലായിരുന്നു രാംദേവിന്റെ പ്രസ്താവന. കൊറോണില്‍ എന്ന് പേരിട്ടിരിക്കുന്ന മരുന്നിനെ സംബന്ധിച്ച് തെളിവുകള്‍ നിരത്തിയുള്ള ഗവേഷണ പ്രബന്ധവും രാംദേവ് പുറത്തിറക്കി.
ഈ ഗവേഷണപ്രബന്ധത്തിലൂടെ കൊറോണിലിനെ സംബന്ധച്ച എല്ലാ സംശയങ്ങളും മാറുമെന്നും, ലോകാരോഗ്യ സംഘടനയും പതജ്ഞലിയുടെ കൊറോണിലിന് അനുമതി നല്കിയിട്ടുണ്ടെന്നും രാംദേവ് അവകാശപ്പെട്ടു. ആദ്യ കോവിഡ് പ്രതിരോധ മരുന്നാണ് തന്റെ കൊറോണിലെന്നും അനുമതി കിട്ടിയ സാഹചര്യത്തില്‍ നൂറ്റമ്പത് രാജ്യങ്ങളിലേക്ക് കൊറോണില്‍ കയറ്റുമതി ചെയ്യുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























