യുവതി കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായ സംഭവം... പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കണ്ടെത്തല്‍ ഇങ്ങനെ

ഇന്തോനേഷ്യന്‍ യുവതി കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് പോലീസും ആരോഗ്യ്പ്രവര്‍ത്തകരും. യുവതി വിവാഹിതയായി നേരത്തെ ഒരു കുട്ടിയും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭര്‍ത്താവും യുവതിയും നാലുമാസമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് ഭര്‍ത്താവുമായി പിരിയുമ്പോള്‍ ഒരുപക്ഷെ യുവതി ഗര്‍ഭിണിയായിരിക്കാമെന്നും ഈ വിവരം യുവതി തിരിച്ചറിയാത്തതിനാല്‍ ആണ് ഇങ്ങനെ ഒരു അത്ഭുതം നടന്നതെന്നുമാണ്.
അതേസമയം യുവതി ഇപ്പോഴും തന്റെ പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. താന്‍ കുനിഞ്ഞു നിസ്‌കരിക്കുന്ന സമയത്തു തന്റെ യോനിയിലൂടെ ശക്തമായി കാറ്റ് അടിച്ചതായും ഇതിനു ശേഷം തനിക്ക് വയറുവേദന ഉണ്ടായതായും അടുത്തുള്ള ആശുപത്രിയില്‍ പോയപ്പോള്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചെന്നുമാണ് യുവതിയുടെ വാദം. എന്തായാലും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കുട്ടിയുടെ ഡിഎന്‍എ എടുക്കാനാണ് അധികൃതരുടെ തീരുമാനം .
https://www.facebook.com/Malayalivartha























