അയല്‍വാസിയായ സ്ത്രീയെ മര്‍ദ്ദിച്ച യുവാവിനെ മക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

അയല്‍വാസിയായ സ്ത്രീയെ മര്‍ദ്ദിച്ച ഓട്ടോഡ്രൈവറായ യുവാവിനെ മക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദരയില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. മനോജ് പര്‍മാര്‍(34) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍വാസിയായ സ്ത്രീയെയാണ് മര്‍ദ്ദിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, അടുത്തിടെയാണ് മനോജ് പര്‍മാര്‍ വിവാഹിതനായത്. മനോജിന്റെ വിവാഹത്തെ കുറിച്ച് രാധ പര്‍മാര്‍ എന്ന സ്ത്രീ അദ്ദേഹത്തെ കളിയാക്കിയിരുന്നു. നിര്‍ദോഷമായ പരിഹാസമായിരുന്നു സ്ത്രീയുടേതെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ കളിയാക്കലില്‍ പ്രകോപിതയായ മനോജ് കുമാര്‍ രാധയെ നിരവധി തവണ മര്‍ദ്ദിച്ചു. ഇതിനെ തുടര്‍ന്നാണ് രാധയുടെ രണ്ട് ആണ്‍മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മനോജിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്. രാധയുടെ മക്കളായ സഞ്ജയ്, ഗണേഷ് എന്നിവര്‍ ഋത്വിക് പര്‍മാര്‍ എന്ന സുഹൃത്തിനും തിരിച്ചറിയാത്ത മറ്റൊരാള്‍ക്കും ഒപ്പം ചേര്‍ന്ന് മനോജിനടുത്തേക്ക് എത്തുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെ മകാര്‍പുര റെയില്‍വേസ്‌റ്റേഷന് സമീപത്തു വെച്ച് മനോജിനെ സംഘം ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























