ഗാല്‍വാനിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു... വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ചൈന... കമാൻഡർതല ചർച്ച നടക്കും...

കഴിഞ്ഞ വര്‍ഷം ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗാല്‍വാനില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു. ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയാണ് വീഡിയോ പുറത്തുവിട്ടത്. സംഘർഷവുമായി ബന്ധപ്പെട്ട് ചൈന പുറത്തുവിട്ട ദൃശ്യങ്ങളോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
സംഘർഷം ഉണ്ടാക്കിയത് ഇന്ത്യൻ സൈനികരെന്ന് വരുത്തുന്ന വിഡിയോ ആണ് ചൈന പുറത്തുവിട്ടിട്ടുള്ളത്. ഇന്ന് കമാൻഡർതല ചർച്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ട സൈനികരുടെ പേരും ചൈന പുറത്തുവിട്ടിരുന്നു. സംഭവശേഷം ആദ്യമായാണ് തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിക്കുന്നത്.
സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് റെജിമെന്‍റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അഞ്ച് സൈനികര്‍ മാത്രമെ കൊല്ലപ്പെട്ടുവെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ 30 ചൈനീസ് സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇന്ത്യ പറയുന്നത്.
സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയിട്ടില്ലെന്നും ഗൽവാൻ സംഘർഷത്തിൽ കുറഞ്ഞത് 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും വടക്കൻ മേഖലാ സൈനിക കമാൻഡ് ജനറൽ ഓഫീസറും കമാൻഡിങ് ഇൻ ചീഫുമായ ലഫ്. ജനറൽ വൈ കെ ജോഷി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിലാണ് ചൈന ദൃശ്യങ്ങൾ പുറത്തുവിട്ടതും സൈനികർ കൊല്ലപ്പെട്ടെന്നു സമ്മതിച്ചും രംഗത്തെത്തിയത്.
ചൈന പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒരു വലിയ നദി മുറിച്ചുകടക്കുന്നത് കാണം. മുന്നോട്ട് പോകുന്നവരില്‍ ചിലരെ സൈനികര്‍ തന്നെ തടയുന്നതും കാണാം. സൈനികരുടെ കൈയ്യില്‍ ബാറ്റണുകളും ഷീല്‍ഡുകളും ഉണ്ട്. ഇരുട്ടില്‍ ഫ്‌ളാറ്റ് ലൈറ്റുകള്‍ തെളിയുന്ന ദൃശ്യങ്ങളും ചൈന പുറത്തുവിട്ട വീഡിയോയില്‍ ഉണ്ട്.
ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് ചൈന സമ്മതിച്ചത്. കൊല്ലപ്പെട്ട സൈനികര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഒരാൾക്ക് മരണാനന്തര ബഹുമതിയായ ''ഗാര്‍ഡിയന്‍ ഓഫ് ഫ്രോണ്ടിയര്‍ ഹീറോ'' എന്ന പദവിയം ചൈന നല്‍കി ആദരിച്ചു. മറ്റ് മൂന്ന് പേര്‍ക്കും ഫസ്റ്റ് ക്ലാസ് മെറിറ്റ് ഫലകവും നല്‍കിയിരുന്നു.
ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യുവരിച്ചതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുഴുവന്‍ സൈനികരുടെയും പേരു വിവരങ്ങളും പുറത്തുവിട്ടിരുന്നു. വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ കുന്തവും വടിയും കല്ലും ഉപയോഗിച്ചാണ് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ വെച്ച് ചൈനീസ് സേന ഇന്ത്യന്‍ സേനയെ കടന്നാക്രമിച്ചത്.
തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് അപ്പോൾ സ്ഥിരീകരിച്ചിരുന്നില്ല. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിതറുന്നത്. അമേരിക്കന്‍-റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ 40 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം നല്‍കിയത്. എന്നാല്‍ ചൈന ഇതുവരെയും ഇതിനെ ശരിവച്ചിട്ടില്ല.
https://www.facebook.com/Malayalivartha























