കുട്ടികൾക്ക് ഉപദേശം നൽകിയ ഡിഒഇ കുടുങ്ങി... പരീക്ഷ എഴുതാനുള്ള ‘എളുപ്പവഴി’ ഉപദേശിച്ചതാണ് പണി പാളാൻ കാരണം...

പരീക്ഷയ്ക്ക് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി നിറയ്ക്കാൻ വിദ്യാർഥികൾക്ക് ഉപദേശം നൽകി വിദ്യാഭ്യാസ ഡയറക്ടർ. ഡൽഹി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ ഉദിത് റായ് ആണ് ഉപദേശം നൽകി പെട്ടത്.
ഉപദേശത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷ വിമർശനവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾക്കാണ് ഡിഒഇ പരീക്ഷയെഴുതാനുള്ള ‘കുറുക്കുവഴി’ ഉപദേശിച്ചത്.
ഉത്തരമറിയില്ലെങ്കിൽ എന്തെങ്കിലും എഴുതിയാൽ മതിയെന്നും മാർക്കു കിട്ടുമെന്നും ഉദിത് റായ് ഉപദേശിച്ചു. ഉത്തരമെഴുതേണ്ട സ്ഥലം ഒഴിച്ചിടരുത്. ചോദ്യം അതുപോലെ കോപ്പിയടിച്ച് എഴുതിയാലും മതി. ഉത്തരത്തിന്റെ സ്ഥാനത്ത് എന്തെങ്കിലും എഴുതിയാലും മാർക്കു നൽകുമെന്ന് അധ്യാപകർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉദിത് റായ് വ്യക്തമാക്കി.
സിബിഎസ്ഇ അധികൃതർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും ഡിഒഇ പരസ്യമായി വെളിപ്പെടുത്തി. ഡൽഹിയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരമാണ് ഡിഒഇ പരസ്യമാക്കിയതെന്ന് ബിജെപി ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























