ഇന്ത്യ ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് ; ആദ്യഘട്ട പിൻമാറ്റം 24നകം പൂര്‍ത്തിയാക്കണമെന്നാണ് ധാരണ

ഇന്ത്യ ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കുകയാണ് . പാങ്കോങ് തീരത്ത് നിന്ന് ഇരുസേനകളുടെയും പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ചർച്ചകൾ നടത്തുവാൻ ഒരുങ്ങുന്നത് . രാവിലെ പത്ത് മണിക്ക് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മോള്‍ഡോയിലാകും ചര്‍ച്ച നടക്കുക. ദെസ് പാംഗ്, ഗോഗ്ര , ഹോട്ട് സ്പ്രിംഗ് മേഖലകളില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ചായിരിക്കും ചർച്ചകൾ. ആദ്യഘട്ട പിൻമാറ്റം 24നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു ധാരണകൾ. ടാങ്കറുകളും , തോക്കുകളും, സൈനിക വാഹനങ്ങളടക്കമുള്ള സന്നാഹങ്ങള്‍ ഇരു രാജ്യങ്ങളും ഇതിനോടകം ബേസ് ക്യാന്പുകളിലേക്ക് മാറ്റി കഴിഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ചൈന മറ്റൊരു വെളിപ്പെടുത്തൽ നടത്തിയത്. ലഡാക്കിലെ ഗൽവാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചിരുന്നു . മാത്രമല്ല അവരുടെ പേരുകൾ പുറത്തു വിട്ടു. ഇത് ആദ്യമായാണ് ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായെന്ന് ചൈന ഇത്തരത്തിൽ തുറന്നു സമ്മതിക്കുന്നത്. ഈ അഞ്ച് സൈനികർക്കും മരണാനന്തര ബഹുമതിയും ചൈന പ്രഖ്യാപിക്കുകയുണ്ടായി . നേരത്തെ പിഎൽഎ കമാൻഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. മറ്റു നാലുപേരുടെ പേരുകൾ കൂടി ചൈന ഇപ്പോഴാണ് പുറത്തുവിടുന്നത് എന്ന കാര്യം ശ്രദ്ധേയം .
https://www.facebook.com/Malayalivartha























