വിവേക് ഒബ്‌റോയിക്ക് പിഴയിട്ട് മുംബൈ പൊലീസ്; മാസ്‌കും ഹെല്‍മറ്റും ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചു

നിയമലംഘനത്തിന് ബോളിവുഡ് വിവേക് ഒബ്‌റോയിക്ക് പിഴയിട്ട് മുംബൈ പോലീസ്. മാസ്‌കും ഹെല്‍മറ്റും ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിനാണ് ശിക്ഷ. അഞ്ഞൂറ് രൂപയാണ് പിഴയിട്ടത്. മുംബൈയിലെ സാന്തക്രൂസ് ട്രാഫിക് പൊലീസിന്റേതാണ് നടപടി.
കൂടാതെ, വിവേക് ഒബ്‌റോയിക്കെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിനാണ് കേസ്. വാലന്റൈൻ ദിനത്തിൽ ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുബോഴായിരുന്നു പോലീസ് പിടിയിലായത്. ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ശിക്ഷയും മാസ്‌ക് ഇല്ലാത്തതിന് ഐ.പി.സി സെക്ഷന്‍ 188, 269 പ്രകാരം ഒബ്‌റോയിക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























