രാജ്യത്ത് 13,993 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു... 101 പേർ മരിച്ചു... 1,07,15,204 പേരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്....

രാജ്യത്ത് കോവിഡ് രോഗബാധ കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,993 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 101 പേർ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്തെ ആക കോവിഡ് കേസുകളുടെ എണ്ണം 1,09,77,387 ആയി ഉയർന്നു. 10,387 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,06,78,048 ആയി. ആകെ മരണസംഖ്യ 1,56,212 ആയിട്ടുണ്ട്.
നിലവില്‍ 1,43,127 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,07,15,204 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 വാക്‌സിന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha























