എന്റെ അമ്മയെ തൂക്കിലേറ്റരുത്, പ്ലീസ്... ദയാഹർജിയുമായി ഷബ്നത്തിന്റെ മകൻ താജ്.... ഷബ്നത്തിന്റെ ദയാഹര്‍ജി പ്രസിഡന്റ് നിരസിച്ച സാഹചര്യത്തിലാണ് മകന്റെ അപേക്ഷ...

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി വനിത കുറ്റവാളിയെ തൂക്കിലേറ്റുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ദയാഹർജിയുമായി പന്ത്രണ്ടുകാരനായ മകന്‍. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ ഷബ്നം അലിയുടെ മകൻ മുഹമ്മദ് താജ് സമീപിച്ചു.
"എന്റെ അമ്മയോട് എനിക്ക് സ്നേഹമാണ്. പ്രസിഡന്റ് അങ്കിളിനോട് ഒരേയൊരു ആവശ്യമേ എനിക്ക് പറയാനുള്ളൂ, എന്റെ അമ്മയെ തൂക്കിലേറ്റരുത്" എന്ന് താജ് കേണ് പറഞ്ഞു.
‘പ്രസിഡന്റ് അങ്കിൾ എന്റെ അമ്മ ഷബ്നത്തിന് മാപ്പു നൽകണം’ എന്ന് സ്ലേറ്റിലെഴുതി കസേരയിൽ കയറി നിന്ന് മാധ്യമങ്ങൾക്കു മുന്നിലെത്തുകയായിരുന്നു താജ്. രാഷ്ട്രപതിയാണ് അമ്മയോട് ക്ഷമിക്കേണ്ടത്. ക്ഷമിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്.
എപ്പോഴോക്കെയാണോ ഞാൻ കാണാൻ പോകുന്നത്, എന്നെ കെട്ടിപ്പിടിച്ച് എന്താണ് വിശേഷം എന്നു ചോദിക്കും. എന്താണ് ചെയ്യുന്നത്? സ്കൂൾ എന്നു തുറക്കും? പഠനം എങ്ങനെ പോകുന്നു? അമ്മയേയും അച്ഛനേയും ബുദ്ധിമുട്ടിക്കുന്നില്ലല്ലോ? എന്നൊക്കെയാണ് അമ്മ ചോദിക്കാറുണ്ടായിരുന്നതെന്നും താജ് വിങ്ങലോടെ പറഞ്ഞു.
ഷബ്നത്തിന്റെ ഏകമകനായ താജ് ബുലന്ദ്ഷഹറിലെ സുശാന്ത് വിഹാർ കോളനിയിൽ സംരക്ഷകൻ ഉസ്മാൻ സെയ്ഫിക്കൊപ്പമാണ് താമസിക്കുന്നത്. താജിന് നല്ല വിദ്യാഭ്യാസം നൽകുന്നതിന് തങ്ങൾ പരിശ്രമിക്കുന്നുണ്ടെന്ന് സംരക്ഷകനായ ഉസ്മാൻ സെയ്ഫി പറഞ്ഞു.
നല്ലൊരു മനുഷ്യനാക്കുന്നതിനും ശ്രമിക്കുന്നുണ്ടെന്നും ഉസ്‍മാൻ സൂചിപ്പിച്ചു. ഷബ്നത്തിന്റെ മകനായ താജ് ജയിലിലാണ് ജനിച്ചത്. ആറു വയസ്സായതോടെ അംരോഹ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഉസ്മാൻ സെയ്ഫി താജിന്റെ സംരക്ഷണം ഏറ്റെടുത്തത്.
2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴ് അംഗങ്ങളെയും കാമുകന്റെ സഹായത്തോടെ മഴുവിനു വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു ഷബ്‌നം, ഈ കേസിലാണ് ഇവരെ തൂക്കിലേറ്റുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. വനിതകളുടെ വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനം 150 വര്‍ഷം മുമ്പാണു മഥുരയില്‍ നിര്‍മിച്ചത്.
എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുവരെ ഒരു വനിതയെയും തൂക്കിലേറ്റിയിട്ടില്ല. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് രണ്ടു തവണ നടപടിക്രമങ്ങള്‍ പരിശോധിച്ചു. ശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. ഷബ്‌നത്തിനു മരണ വാറന്റ് പുറപ്പെടുവിച്ചു കഴിഞ്ഞു. ഷബ്‌നത്തിന്റെ വധശിക്ഷ സുപ്രീംകോടതി നേരത്തേ ശരിവച്ചിരുന്നു. തുടര്‍ന്ന് ദയാഹര്‍ജി പ്രസിഡന്റ് നിരസിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ കുറ്റവാളിയെ ജയിലിൽ തൂക്കിലേറ്റുന്നത്.
ഉത്തര്‍പ്രദേശിലെ അംരോഹയില്‍ ഭവന്‍ഖേദി ഗ്രാമത്തിലാണ് 2008 ഏപ്രില്‍ 14 രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനായ സലിമിനൊപ്പം ചേര്‍ന്ന് ഷബ്‌നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയതിനു ശേഷമായിരുന്നു കൊടുംക്രൂരത അരങ്ങേറിയത്. സലിമുമായുള്ള പ്രേമബന്ധത്തിനു കുടുംബാംഗങ്ങള്‍ തടസം നിന്നതാണ് കൊലയ്ക്കു നയിച്ച കാരണം. രണ്ടു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം അംരോഹ കോടതി 2010 ജൂലൈയില്‍ ഷബ്‌നത്തിനും സലിമിനും വധശിക്ഷ വിധിച്ചു. തുടര്‍ന്ന് ഇവര്‍ മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ശിക്ഷ കോടതി ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ദയാഹര്‍ജി പ്രസിഡന്റ് നിരസിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























