മുഖ്യമന്ത്രിക്ക് കൊതുക് കടിയേറ്റു, ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

മുഖ്യന്ത്രിക്ക് കൊതുക് കടിയേറ്റതിനെ ചൊല്ലി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. മദ്ധ്യപ്രദേശിലാണ് സംഭവം. മദ്ധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സിദ്ധി പട്ടണത്തില്‍ എത്തിയ മുഖ്യമന്ത്രിക്ക് സിദ്ധിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു താമസം ഒരുക്കിയിരുന്നത്. മുന്‍കൂട്ടി തീരുമാനിക്കാതെയാണ് അന്നേ ദിവസം ഗസ്റ്റ് ഹൗസില്‍ തങ്ങാന്‍ ശിവരാജ് സിംഗ് ചൗഹാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ താമസിക്കാനെത്തിയ ഗസ്റ്റ് ഹൗസില്‍ കൊതുകിന്റെ ശല്യം രൂക്ഷമായതോടെ മുഖ്യമന്ത്രി ജീവനക്കാരെ വിളിച്ചു വരുത്തുകയായിരുന്നു. സംഭവത്തില്‍ സിദ്ധിയിലെ പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയത്.
നേരത്തെ തീരുമാനിക്കാതെ അപ്രതീക്ഷിതമായി ഗസ്റ്റ് ഹൗസിലെത്തിയത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ താമസത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ കൃത്യമായി ഒരുക്കാന്‍ കഴിയാത്തത് എന്നാണ് സംഭവത്തെ കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ വിശദീകരണം. വിഷയത്തില്‍ എഞ്ചിനിയര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും ഡിവിഷണല്‍ കമ്മീഷണര്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha























