അശ്ശീല വീഡിയോ കാണുന്നവരെ പിടികൂടാന്‍ യു പി യില്‍ പുതിയ പൊലീസ് ടീം
അശ്ശീല വെബ്സൈറ്റുകള്‍ നിരന്തരം സന്ദര്‍ശിക്കുന്നവരെ പിടികൂടാന്‍ യു പി യില്‍ പുതിയ പൊലീസ് ടീം. സ്ത്രീ സുരക്ഷയ്ക്കായുള്ള യു പി സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ അശ്ശീല വീഡിയോ കാണുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കുകയും ഡിജിറ്റല്‍ ഡാറ്റാ ശേഖരിച്ച് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനായി യു പി പൊലീസിന്റെ ഒരു ടീമിനെ തന്നെ നിയോഗിക്കുന്നതിലൂടെ ഒരു ഇന്റര്‍നെറ്റ് യൂസര്‍ അശ്ശീല വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ പൊലീസിന്റെ സാങ്കേതിക നിരീക്ഷണ സംവിധാനമായ 1090 സര്‍വീസ് വെബ്സൈറ്റില്‍ നിന്ന് പോപ്- അപ്പ് അലര്‍ട്ട് ഉണ്ടാവും. പിന്നീട് നിങ്ങളുടെ ഡാറ്റാ വിനിയോഗം പൊലീസ് നിരീക്ഷണത്തിലാണെന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന യൂസറെ അറിയിക്കുകയും ചെയ്യും. വീണ്ടും ഉപഭോക്താവ് അശ്ശീല വെബ്സൈറ്റില്‍ തുടരുകയാണെങ്കില്‍ നടപടിയുണ്ടാവും.
അശ്ശീല വീഡിയോകള്‍ അടിമയാകുന്ന കൗമാരക്കാരെ നിരീക്ഷിക്കുവാനും പൊലീസിന്റെ നിരീക്ഷണ സേവനത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുവാനുമായാണ് 1090 എന്ന സംവിധാനം ആരംഭിച്ചതെന്ന് യു പി പൊലീസ് വ്യക്തമാക്കി. ഇതിനായി സമൂഹ മാധ്യമങ്ങളിലടക്കം പൊലീസിന്റെ നേതൃത്വത്തില്‍ വലിയ ക്യാംപയിനുകളും സംഘടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























