പെണ്‍കുഞ്ഞ് പിറന്നതില്‍ അരിശംപൂണ്ട് നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുത്തശ്ശി

മകന് പെണ്‍കുഞ്ഞ് പിറന്നതില്‍ അരിശംപൂണ്ട് ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരയിലാണ് സംഭവം. മകനും മരുമക്കള്‍ക്കും മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നതുകൊണ്ടാണ് മുത്തശ്ശി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചിന്നസ്വാമിശിവപ്രിയ ദമ്ബതികളുടെ മകളെയാണ് മുത്തശ്ശി നാഗമ്മാള്‍ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നത്. ഫെബ്രുവരി പത്താം തീയതിയാണ് ചിന്നാസ്വാമിശിവപ്രിയ ദമ്ബതികല്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ഫെബ്രുവരി 17ന് അവശ നിലയില്‍ കണ്ട കുഞ്ഞിനെ മാതാപിതാക്കള്‍ ഉസലാംപെട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ആശുപത്രിയിത്തും മുമ്പേ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ മുഖത്ത് പാടുകള്‍ കണ്ടത് ഡോക്ടര്‍മാര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചു. അതിനെതുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ദമ്ബതിമാരെയും മുത്തശ്ശിയെയും പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ മുത്തശ്ശിയാണ് കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























