ലോകത്തെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി റിലയന്‍സ്

ലോകത്തെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയില്‍ ഒരുക്കാനൊരുങ്ങി റിലയന്‍സ് ഗ്രുപ്പ്. ഗുജറാത്തിലാവും റിലയന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ മൃഗശാല ഒരുങ്ങുക. മൃഗശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2023 ലാണ് മൃഗശാലയുടെ പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. മൃഗശാലക്ക് പുറമേ മൃഗങ്ങളുടെ പുനരധിവാസ കേന്ദ്രവും ഉള്‍പ്പെടെ ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്‌ക്യു ആന്റ് റിഹാബിലിറ്റേഷന്‍ കിംഗ്ഡം എന്ന പേരിലാണ് മൃഗശാല ഒരുങ്ങുന്നത്.
ഇന്ത്യന്‍ വംശത്തിലെ മുഴുവന്‍ ഇനം മൃഗങ്ങള്‍ക്കും പുറമേ ലോകത്തെ തന്നെ നാനാവിധമായ ഇനങ്ങളില്‍ ഉള്‍പ്പെട്ട മൃഗങ്ങളും മൃഗശാലയിലുണ്ടാവും. മൃഗങ്ങള്‍ക്ക് പുറമേ പക്ഷികളെ കൂടി ഉള്‍പ്പെടുത്തുമെന്ന് റിലയന്‍സിന്റെ കോര്‍പ്പറേറ്റീവ് അഫയേഴ്‌സ് ഡയറക്ടര്‍ പരിമള്‍ നത്വാനി പറഞ്ഞു. എന്നാല്‍ മൃഗശാലയുടെ നിര്‍മ്മാണത്തെ സംബന്ധച്ച മറ്റ് വിവരങ്ങളൊന്നും അദ്ദേഹം പങ്ക് വച്ചിട്ടില്ല. നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്ത് വന്നേക്കാം.
https://www.facebook.com/Malayalivartha























