രണ്ട് മാസമായി കിടപ്പിലാണ്, പത്മശ്രീ പ്രഖ്യാപിച്ചത് പോലും അറിയാതെ ഈ പത്മശ്രീ ജേതാവ്

പത്മശ്രീ പ്രഖ്യാപിച്ചത് പോലും അറിയാതെ ഒരു പത്മശ്രീ ജേതാവ്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഒരു മാസത്തിന് മുന്‍പാണ് രാഷ്ട്രപതി പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശുകാരനായ മുഹമ്മദ് ശരീഫിനെ ഔദ്യോഗികമായി ഇതു വരെ ഇത് ആരും അറിയിച്ചിട്ടില്ല. ടി വിയിലൂടെയാണ് മുഹമ്മദ് ശരീഫ് തനിക്ക് പത്മശ്രീ ലഭിച്ച വിവരം അറിഞ്ഞത് എന്നാല്‍ രണ്ട് മാസമായി കിടപ്പിലായ ഇദ്ദേഹത്തെ അധികൃതര്‍ ആരും തന്നെ ഇതു വരെ സമീപിച്ചിട്ടില്ല. വഴിയരികിലെ ആരും ഏറ്റെടുക്കാനില്ലാത്ത മൃതദേഹങ്ങള്‍ സ്വന്തം ഉത്തരവാദിത്ത്വത്തില്‍ വര്‍ഷങ്ങളായി മുഹമ്മദ് ശരീഫ് സംസ്‌കരിച്ചു വരികയാണ്. മുഹമ്മദ് ശരീഫിന്റെ ഈ സന്നദ്ധ പ്രവര്‍ത്തനത്തിനാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്.
എന്നാല്‍ പുരസ്‌കാരം ലഭിച്ച വിവരം ഏറെ വൈകി അറിഞ്ഞ മുഹമ്മദ് ഷരീഫിന് ഇതു വരെ പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. രണ്ട് മാസത്തിലധികമായി കിടപ്പാണെന്നും പത്മശ്രീയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി തന്നെ ആരും ഇതു വരെ സമീപിച്ചിട്ടില്ലെന്നുമാണ് പത്മശ്രീ മുഹമ്മദ് ശരീഫ് പറയുന്നത്.
https://www.facebook.com/Malayalivartha























