ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രണ്ടു പേരെയാണ് 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇയാള്‍ക്ക് 18 വയസ് കഴിഞ്ഞുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ് പുല്ലുപറിക്കാന്‍ പോയ 14നും 16നും ഇടയില്‍ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെ കാണാതായത്.
ഗ്രാമവാസികള്‍ നടത്തിയ പരിശോധനയില്‍ അസോഹ ജില്ലയിലെ ബാബുഹര ഗ്രാമത്തിലുള്ള ഗോതമ്ബുപാടത്ത് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെയും പോലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു കുട്ടികള്‍ വഴിമധ്യേ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha























