മധ്യപ്രദേശിലെ സിഥി ജില്ലയില്‍ ബസ് കനാലിലേക്കു മറിഞ്ഞ് മരിച്ചവരുടെ എണ്ണം 54 ആയി... കാണാതായ അവസാന വ്യക്തിയുടെ മൃതദേഹവും ഇന്ന് കനാലില്‍ നിന്നു കണ്ടെത്തിയതോടെ തെരച്ചില്‍ അവസാനിപ്പിച്ചുവെന്നും അധികൃതര്‍

മധ്യപ്രദേശിലെ സിഥി ജില്ലയില്‍ ബസ് കനാലിലേക്കു മറിഞ്ഞ് മരിച്ചവരുടെ എണ്ണം 54 ആയി. കാണാതായ അവസാന വ്യക്തിയുടെ മൃതദേഹവും ഇന്ന് കനാലില്‍ നിന്നു കണ്ടെത്തിയതോടെ തെരച്ചില്‍ അവസാനിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ സിഥി ജില്ലയിലെ പാട്‌നയിലാണ് അപകടം ഉണ്ടായത്. ബന്‍സാഗര്‍ കനാലിലേക്കാണു ബസ് മറിഞ്ഞത്.
ഏഴു പേര്‍ നീന്തി രക്ഷപ്പെട്ടു. സിഥിയില്‍നിന്നു സാത്‌നയിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടശേഷം രക്ഷപ്പെട്ട ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha























