മമതയുടെ അനന്തിരവനെ പരിഹസിച്ച് ബിജെപി.... ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് മമത... ചുണയുണ്ടെങ്കിൽ ജയിച്ചു കാണിക്കാൻ അമിത് ഷായ്ക്ക് വെല്ലുവിളി....

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പരസ്പരം വെല്ലുവിളിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആഭ്യന്തര മന്ത്രി അമിത് ഷായും. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനർജിയെ ചുറ്റിപറ്റിയാണ് ഇപ്പോൾ പ്രശ്നങ്ങൾ ഉഴിത്തിരിഞ്ഞ് വരുന്നത്.
മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിയാണ് ബിജെപി ഉന്നമിടുന്ന പ്രധാന നേതാക്കളിൽ പ്രധാനി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിൽ നിന്ന് രണ്ടാം തവണയും വിജയിച്ച് എംപിയായ ഈ 33കാരൻ ചുറുചുറുക്കുള്ള ചെറുപ്പക്കാരനെയാണ് തൃണമൂൽ കോൺഗ്രസിന്റെ ഭാവി നേതാവായി രാഷ്ട്രീയലോകം വിലയിരുത്തുന്നത്.
ഇക്കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെയിൽ, പാർട്ടിയിൽ അഭിഷേകിന്റെ സ്വാധീനവും നേതാവെന്ന നിലയിലുള്ള മികവും വളരെയധികം നീതി പുലർത്തിയതും തന്റെ രാഷ്ട്രീയ ഭാവിക്ക് മുതൽകൂട്ടാവുന്നതുമാണ്. ബംഗാളിൽ നടത്തിയ അവസാന രണ്ടു പ്രചാരണ പര്യടനങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിഷേക് ബാനർജിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
‘മോദി സർക്കാർ ഗരിബ് കല്യാണിനു വേണ്ടിയാണ് അതായത് ദരിദ്രരുടെ ക്ഷേമത്തിന് വേണ്ടി എന്നാൽ, മമത സർക്കാർ ഭതിജ കല്യാൺ (തന്റെ മരുമകന്റെ ക്ഷേമ)ത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പരിഹസിച്ചു. തന്റെ മരുമകനെ മുഖ്യമന്ത്രിയാക്കേണ്ടത് എപ്പോഴാണെന്നാണ് മമതയുടെ ചിന്തയെന്നും’ അദ്ദേഹം കുറ്റപ്പെടുത്തി.
അഭിഷേക് ബാനർജിയുടെ ലോക്സഭാ മണ്ഡലത്തോടു ചേർന്നുള്ള കാക്ദ്വീപ് നഗരത്തിൽ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ആയിരുന്നു അമിത് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘തൃണമൂൽ കോൺഗ്രസിന് ഒരു മുദ്രാവാക്യം മാത്രമേയുള്ളൂ. ഭതിജ ബച്ചാവോ ഭതിജ കല്യാൺ അതായത് മരുമകനെ രക്ഷിക്കുക, മരുമകന്റെ ക്ഷേമം.
ബംഗാളിന്റെ വികസനത്തിനായി മോദിജി പണം അയച്ചെങ്കിലും ആ പണം മുഴുവൻ ദീദിയുടെ സിൻഡിക്കേറ്റിനായി, അനന്തരവന്റെയും അദ്ദേഹത്തിന്റെ ഗുണ്ടകളുടെയും ക്ഷേമത്തിനായി അത് ബലിയർപ്പിക്കപ്പെട്ടു. ബിജെപി അധികാരത്തിൽ വരുമ്പോൾ, ബംഗാളിന്റെ പണം ഉപയോഗിക്കുകയും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നിയമനടപടി ഉറപ്പാക്കുകയും ചെയ്യുമെന്നും’ അമിത് ഷാ പറഞ്ഞു.
ഷായുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മമതയും രംഗത്തെത്തി. ഭതിജയോട് യുദ്ധം ചെയ്യുക. പിന്നെ ദീദിയോട് പോരാടുന്നതിനെക്കുറിച്ച് ചിന്തിക്കുക. ആദ്യം തന്റെ അനന്തരവനെതിരെ മത്സരിച്ച് ജയിക്കാന്‍ മമത അമിത് ഷായെ വെല്ലുവിളിച്ചു. എന്നിട്ട് മതി തന്നോട് മുട്ടാനെന്നും അവര്‍ പറഞ്ഞു. ഓർക്കുക, നിങ്ങളുടെ മകൻ അഴിമതി ആരോപണങ്ങളിൽ നിന്ന് ഇപ്പോഴും മുക്തനല്ല.
നിങ്ങൾ നിങ്ങളുടെ സ്വന്തം മകനെ മറയ്ക്കുകയും മറ്റുള്ളവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഇത് സ്വീകാര്യമല്ല. ഞാൻ മര്യാദ പാലിക്കുന്നു, പക്ഷേ ഇത് എന്റെ ബലഹീനതയായി കണക്കാക്കരുത്. ഓരോ ദിവസവും നിങ്ങൾ അനന്തരവനെ പറയുകയും തുടരുകയും ചെയ്യുന്നു. നിങ്ങളുടെ മകനും എന്റെ ഭതിജയാണ്. അവൻ എങ്ങനെയാണ് ക്രിക്കറ്റ് ബോഡി ചീഫ് ആകുക? അദ്ദേഹം എങ്ങനെയാണ് ഇത്രയധികം കോടി രൂപ സമ്പാദിച്ചത്? നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കണോ? ’ എന്ന് മമത ആരാഞ്ഞു.
മമത കഴിഞ്ഞാൽ, തൃണമൂലിൽ യാത്രകൾക്കായി ഹെലികോപ്ടർ ഉപയോഗിക്കുന്ന ഒരു നേതാവാണ് അഭിഷേക്. എന്നാൽ അഭിഷേക് ബാനർജിയെ ബിജെപി തുടർച്ചയായി ആക്ഷേപിക്കുകയാണ്. കൊള്ളയടിക്കുന്ന മരുമകൻ എന്ന് വിളിച്ചാണ് പരിഹസിക്കുന്നത്. ബിജെപി തന്നെ ലക്ഷ്യമിടുകയാണെന്ന് അഭിഷേക് പറയുന്നുണ്ട്.
സംസ്ഥാനത്തെ പശു, കൽക്കരി കള്ളക്കടത്ത് റാക്കറ്റുകളുമായി തന്നെ ബന്ധിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും തനിക്കെതിരെ ഒരു കേസുമില്ലെന്നുമാണ് അഭിഷേകിന്റെ പക്ഷം. അഭിഷേക് ബാനർജിയെപ്പറ്റി തനിക്കുള്ള കണക്കുകൂട്ടലുകൾ എന്തൊക്കെയാണെന്ന് മമത ഇതുവരെ പരസ്യപ്പെടുത്തിയില്ല. അഭിഷേകിന്റെ പ്രസംഗങ്ങൾ ആൾക്കൂട്ടത്തെ ആകർഷിക്കുന്നുണ്ട്. യുവജന സംഘടനയെ നയിക്കുന്ന അഭിഷേകിന്റെ റാലികൾക്ക് ചെറുപ്പക്കാരടക്കം എത്തുന്നത് തൃണമൂൽ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
https://www.facebook.com/Malayalivartha























