Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

മമതയുടെ അനന്തരവനെ ബിജെപി ലക്ഷ്യമിടുന്നതെന്ത്?...സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറില്‍നിന്ന് രണ്ടാം തവണ എംപിയായ ഈ മുപ്പത്തിമൂന്നുകാരനെ തൃണമൂലിന്റെ ഭാവി നേതാവായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തുന്നത്

21 FEBRUARY 2021 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു


ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജിയാണ് ബിജെപി ഉന്നമിടുന്ന പ്രധാന നേതാക്കളിലൊരാളാള്‍. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറില്‍നിന്ന് രണ്ടാം തവണ എംപിയായ ഈ മുപ്പത്തിമൂന്നുകാരനെ തൃണമൂലിന്റെ ഭാവി നേതാവായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ, പാര്‍ട്ടിയിലെ അഭിഷേകിന്റെ സ്വാധീനവും നേതാവെന്ന നിലയിലുള്ള മികവും വളര്‍ന്നിട്ടുണ്ട്. ബംഗാളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അവസാന രണ്ടു പ്രചാരണ പര്യടനങ്ങളിലും അഭിഷേക് ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭിഷേക് ബാനര്‍ജിയുടെ സ്വാധീനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2019 ല്‍ വിജയിച്ച ഡയമണ്ട് ഹാര്‍ബറില്‍നിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ തൃണമൂലിന്റെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളായി അദ്ദേഹം മാറി.

തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചതും അഭിഷേകാണ്. മമത കഴിഞ്ഞാല്‍, തൃണമൂലില്‍ യാത്രകള്‍ക്കായി ഹെലികോപ്ടര്‍ ഉപയോഗിക്കുന്ന നേതാവുകൂടിയാണ് അഭിഷേക്. എന്നാല്‍ അഭിഷേക് ബാനര്‍ജിയെ ബിജെപി തുടര്‍ച്ചയായി ആക്ഷേപിക്കുന്നു.

സൗത്ത് 24 പര്‍ഗാനയില്‍ നടന്ന ഒരു റാലിയില്‍ ബാനര്‍ജി പറഞ്ഞു, 'അവര്‍ എന്നെ ആക്രമിക്കുകയാണ്. അത് നല്ലതാണ്. രാഷ്ട്രീയ യുദ്ധക്കളത്തില്‍ മമതയെ നേരിടുന്നതിനുമുന്‍പു പത്തു ഗോളുകള്‍ക്ക് ഞാന്‍ അവരെ പരാജയപ്പെടുത്തും. ചിലര്‍ ഭൈപ്പോ അനന്തരവന്‍ യെന്നും ചിലര്‍ തോലാബാസ് ഭൈപ്പോ (കൊള്ളയടിക്കുന്ന മരുമകന്‍) എന്നും പറയുന്നു. പേരുകള്‍ എടുത്ത് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ല, പക്ഷേ ഞാന്‍ പേരുകള്‍ എടുത്ത് പറയുന്നു. ദിലീപ് ഘോഷ് ഒരു ഗുണ്ടയാണ്.

അമിത് ഷാ പുറംനാട്ടുകാരനാണ്. കൈലാഷ് വിജയവര്‍ഗിയ പുറംനാട്ടുകാരനാണ്. സുവേന്ദു അധികാരി കോഴ വാങ്ങുന്നയാളാണ്. നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുക. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഒരു കേസ് ഉണ്ടാക്കി എന്നെ ജയിലിലടയ്ക്കുക. അവര്‍ എന്നെ നാടുവാഴി രാഷ്ട്രീയത്തിന്റെ പേരില്‍ ആക്ഷേപിക്കുന്നു.' അഭിഷേക് പറഞ്ഞു.

അഭിഷേക് ബാനര്‍ജിയെപ്പറ്റി തനിക്കുള്ള കണക്കുകൂട്ടലുകള്‍ എന്താണെന്ന് മമത ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അഭിഷേകിന്റെ പ്രസംഗങ്ങള്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. യുവജന സംഘടനയെ നയിക്കുന്ന അഭിഷേകിന്റെ റാലികള്‍ക്ക് ചെറുപ്പക്കാരടക്കം എത്തുന്നത് തൃണമൂല്‍ പ്രതീക്ഷയോടെ കാണുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ യുവ നേതാക്കള്‍ക്കെതിരെ ബിജെപി നടത്തുന്നത് കടുത്ത ആക്രമണങ്ങളാണ്. മഹാരാഷ്ട്രയില്‍ ആദിത്യ താക്കറെ, ബിഹാറില്‍ തേജസ്വി യാദവ്, ബംഗാളില്‍ അഭിഷേക് ബാനര്‍ജി എന്നിവരെ ബിജെപി കടുത്ത ഭാഷയിലാണ് നേരിട്ടിട്ടുള്ളത്. ബിജെപിയെപ്പോലെ കരുത്തുറ്റ ഒരു എതിരാളിയോട് പോരാടാന്‍ തനിക്കു കഴിയുമെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അഭിഷേക് ബാനര്‍ജിക്കാണ്. അതുകൊണ്ടുതന്നെ 2021 ലെ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (7 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (49 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (55 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends