തമിഴ്‌നാട്ടില്‍ വന്‍ സ്പിരിറ്റ് വേട്ട, മലയാളികള്‍ നടത്തിയിരുന്ന ഗോഡൗണില്‍ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങള്‍ വിലവരുന്ന സ്പിരിറ്റ്

തമിഴ്‌നാട്ടില്‍ വന്‍ സ്പിരിറ്റ് വേട്ട. ചെന്നൈക്ക് അടുത്തുള്ള തിരുവണ്ണൂരില്‍ നിന്നുമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്പിരിറ്റ് പിടിച്ചെടുത്തത്. സ്പിരിറ്റ് പിടിച്ചെടുത്ത ഗോഡൗണ്‍ നടത്തിയിരുന്നത് മലയാളികളാണെന്ന് എക്‌സൈസ് വ്യക്തമാക്കി. എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. 18620 ലീറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്ത ഗോഡൗണ്‍ നടത്തിയിരുന്നത് മലയാളികളാണ്. ഗോഡൗണില്‍ നിന്നും ഏഴ് തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മലയാളികള്‍ റെയ്ഡില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള എക്‌സൈസിന്റെ ഇന്റലിജന്‍സ് ബ്യൂറോ ആണ് റെയ്ഡ് നടത്തിയത്. സ്ഥലത്ത് നിന്നും എറണാകുളം രജിസ്‌ട്രേഷനിലെ ഒരു വാഹനം പിടിച്ചെടുത്തിരുന്നു. എക്‌സൈസ് ഐ ബി ക്ക് ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
അനധികൃതമായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്പിരിറ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ എറണാകുളം രജിസ്‌ട്രേഷന്‍ വാഹനവും സംഭവത്തിലെ മലയാളികളുടെ പങ്കാളിത്തവും, കുറ്റകൃത്യത്തിന്റെ വ്യാപ്തി കേരളത്തിലേക്ക് നീങ്ങുന്നുവെന്ന് എക്‌സൈസ് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























