കേരളം നികുതി കുറയ്ക്കില്ല, ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചത് കേന്ദ്രമെന്ന് തോമസ് ഐസക്ക്

ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചത് കേന്ദ്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ നികുതി കുറയ്ക്കാനാവില്ല. ഇപ്പോഴുണ്ടായ ഇന്ധന വിലവര്‍ദ്ധനവിന് എതിരെ എല്‍ ഡി എഫും പാര്‍ട്ടിയും ശക്തമായി സമരം ചെയ്യുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ കൊണ്ട് വരാമെന്ന് നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വച്ച ആശയം സ്വാഗതം ചെയ്യുന്നു. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ കൊണ്ടു വന്നാല്‍ അതിന് ശേഷമുള്ള അഞ്ച് വര്‍ഷത്തേക്ക് അതിനായുള്ള നഷ്ടപരിഹാരം സംസ്ഥാനത്തിന് കേന്ദ്രം നല്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രം ഇന്ധനവില ഉടന്‍ തന്നെ കുറയ്ക്കണം.
ഇന്ധന വില കുറച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനം ഇതു വരെ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറഞ്ഞപ്പോള്‍ പോലും കേന്ദ്രം മൂന്ന് മടങ്ങായി നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. ജി എസ് ടി പരിധിയില്‍ ഇന്ധന നികുതിയെ കൊണ്ടു വരണമെന്ന് നിര്‍മ്മല സീതാരാമന്‍ ആദ്യമായാണ് പറയുന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക് പരിഹസിച്ചു.
https://www.facebook.com/Malayalivartha























