ഉദ്യോഗാര്‍ത്ഥികളെ പരിഹസിക്കുന്ന എ വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ ദിവസങ്ങളായി സമരം തുടരുന്ന ഉദ്യോഗാര്‍ത്ഥികളെ പരിഹസിക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ അന്തിമഫലം എന്താകുമെന്ന് ആശങ്ക ഉണര്‍ത്തുന്നതാണ് എ വിജയരാഘവന്റെ പ്രസ്താവന. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണോ സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയ്യാറായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സെക്രട്ടറിയേറ്റിന് മുന്‍പില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമരത്തില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന എം എല്‍ എമാരായ ഷാഫി പറമ്പിലിനെയും ശബരിനാഥനെയും ഇതു വരെ ചര്‍ച്ചക്ക് വിളിക്കാനുള്ള ജനാധിപത്യ മര്യാദ പോലും സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നു.
എത്രയും വേഗം സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ഉദ്യോഗാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ച സര്‍ക്കാര്‍ ആത്മാര്‍ത്ഥതയോട് കൂടി ചെയ്തതതാണോ എന്ന് സംശയമാണ്. തുടക്കം മുതല്‍ക്കെ അവരെ അവഹേളിക്കാനാണ് സി പി എം ശ്രമിച്ചതെന്നും. ജനവികാരത്തിന് മുന്‍പില്‍ വഴങ്ങേണ്ടി വന്ന സി പി എമ്മിന്റെ ജാള്യതയാണ് വിജയരാഘവന്റെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























