പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാള്‍ കൂടുതലാണ് എക്‌സൈസ് ഡ്യൂട്ടി, പ്രധാനമന്ത്രിക്ക് സോണിയഗാന്ധിയുടെ കത്ത്

പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാള്‍ കൂടുതലാണ് എക്‌സൈസ് ഡ്യൂട്ടിയെന്ന് സൂചിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്. തുടര്‍ച്ചയായ ഇന്ധനവിലവര്‍ദ്ധനവില്‍ അശങ്കയറിയിച്ചു കൊണ്ടാണ് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ കത്ത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധമാണ് ഇപ്പോള്‍ ഇന്ധന വില ഉയര്‍ന്നിരിക്കുന്നത്. പെട്രോളിന്റെ വില രാജ്യത്തിന്റെ പലഭാഗത്തും നൂറ് കടന്നു. ഡീസലിന്റെ വിലവര്‍ദ്ധനവ് കര്‍ഷകരെയും ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണകാലത്തെകാള്‍ പകുതിയാണ്. തുടര്‍ച്ചയായി പന്ത്രണ്ട് ദിവസമാണ് ഇന്ധന വില വര്‍ദ്ധിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാണെന്നും സോണിയ ഗാന്ധി കത്തില്‍ പറയുന്നു.
മുപ്പത്തി രണ്ട് രൂപയാണ് പെട്രോളിനും ഡീസലിനും മേലുള്ള എക്‌സൈസ് ഡ്യൂട്ടി. ഇത് അടിസ്ഥാന വിലയേക്കാള്‍ കൂടുതലാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പിടിപ്പുകേടിന് മറയിടാനുള്ള പകല്‍കൊള്ളയാണ് ഇതെന്നും സോണിയ കത്തില്‍ സൂചിപ്പിക്കുന്നു. പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടി കൂട്ടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അമിതാവേശം കാണിക്കുകയാണെന്നും ഇന്ധന വില കുറക്കാന്‍ നടപടി ഉണ്ടാവണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha























