'മാര്‍ഗനിര്‍ദ്ദേശങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍'; കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി മുഖ്യമന്ത്രി ഉദ്ധവ് സര്‍ക്കാര്‍. മാര്‍ഗനിര്‍ദ്ദേശങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി.. കൊവിഡ് രൂക്ഷമായ അമരാവതി ജില്ലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു തിങ്കളാഴ്ച വൈകീട്ട് മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്ന് മന്ത്രി യശോമതി ഠാക്കൂര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് സംസ്ഥാനം മുഴുവനായി ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.
ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഫെബ്രുവരി 28 വരെ പുനെയിലെ സ്കൂളുകളും കോച്ചിങ് സെന്ററുകളും അടയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജില്ലയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുളള തീരുമാനം. മഹാരാഷ്ട്രയില്‍ ഇന്ന് 6971 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 921 കേസുകള്‍ മുംബൈയില്‍ നിന്നാണ്.
https://www.facebook.com/Malayalivartha























