ജാതി അടിസ്ഥാനമാക്കി സെന്‍സസ് വേണമെന്ന് കേന്ദ്രമന്ത്രി, ആവശ്യം ജാതീയത വളര്‍ത്താന്‍ ഉദ്ദേശിച്ചല്ലെന്നും വിശദീകരണം

രാജ്യത്ത് ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസ് വരണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി. മഹാരാഷ്ട്രയില്‍ വിക്രംഗഡില്‍ ആദിവാസി വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അതാവാലെയുടെ പ്രസ്താവന. ജാതീയത വളര്‍ത്താന്‍ വേണ്ടിയല്ല സെന്‍സസിന്റെ ആവശ്യം മറാത്താ വിഭാഗങ്ങള്‍ക്ക് സംവരണം കൃത്യമായി ലഭിക്കണമെങ്കില്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത സെന്‍സസില്‍ ജാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. എന്നാല്‍ മാത്രമേ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ മറാത്താ വിഭാഗങ്ങള്‍ എവിടെ നില്കുന്നു എന്ന് വിലയിരുത്താന്‍ സാധിക്കുകയുള്ളു. ജാതിയത വളര്‍ത്തുകയല്ല മറിച്ച് സംവരണത്തിന്റെ ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഈ രേഖ അത്യാവശ്യമാണെന്നും രാംദാസ് അതാവലെ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























