കോവിഡ് വാക്‌സിനെടുത്ത് ഒരാഴ്ചക്കകം അംഗണ്‍വാടി ജീവനക്കാരി മരിച്ചു, ആസ്മയുണ്ടായിരുന്നതായി അറിയിച്ചെങ്കിലും കണക്കിലെടുത്തില്ലെന്ന് കുടുംബം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചക്കകം അംഗണ്‍വാടി ജീവനക്കാരി മരിച്ചു. മണിപ്പൂരിലാണ് സംഭവം. ഫെബ്രുവരി 12 ന് ആയിരുന്നു ഇവര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഒരാഴ്ചക്കുള്ളിര്‍ല്‍ ഇവര്‍ക്ക് അലര്‍ജിയും പനിയും പിടികൂടുകയും പിന്നീട് മരിക്കുകയുമായിരുന്നു. വാക്‌സിന്‍ സ്വീകരിച്ച് രണ്ട് ദിവസത്തിനകം തന്നെ ഇവര്‍ക്ക് രൂക്ഷമായ അലര്‍ജിയും പനിയും ആരംഭിക്കുകയായിരുന്നു. വൈകാതെ ആരോഗ്യനില മോശമാവുകയും വെള്ളിയാഴ്ചയോടെ മരിക്കുകയുമായിരുന്നു. അതേ സമയം മെഡിക്കല്‍ സംഘത്തിന്റെ അശ്രദ്ധയാണ് മരണകാരണമെന്ന പരാതിയുമായി ഇവരുടെ കുടുംബം രംഗത്ത് എത്തി.
ഇവര്‍ ആസ്മത്മ ബാധിതയായിരുന്നുവെന്നും വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ ഈ വിവരം മെഡിക്കല്‍ സംഘത്തെ അറിയിച്ചെങ്കിലും ഇത് കണക്കിലെടുത്തില്ലെന്നും മരിച്ച അംഗണ്‍വാടി ജീവനക്കാരിയുടെ കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























