മൂന്നാമതും ജനിച്ചത് പെണ്‍കുഞ്ഞ്; ഏഴ് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്ന് മുത്തശ്ശി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

മൂന്നാമതും പെണ്‍കുഞ്ഞു ജനിച്ചതിനെ തുടര്‍ന്ന് 7 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊന്ന് മുത്തശ്ശി. മധുരയിലെ ഉസിലംപട്ടിയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്തു. മൂന്നാമതും പെണ്‍കുട്ടി പിറന്നതിനെ തുടര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു.ചിന്നസാമി-ശിവപ്രിയ ദമ്ബതികളുടെ മകളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രയില്‍ കൊണ്ടുവരുമ്ബോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ കുട്ടിയുടെ മുഖത്ത് നഖം ഉരഞ്ഞ പാടുള്ളതിനാല്‍ ദുരൂഹ മരണത്തിനു കേസെടുക്കുകയായിരുന്നു. ദമ്ബതികളുടെ 7 വയസ്സുള്ള ആദ്യ പെണ്‍കുട്ടിക്കു പോളിയോ ബാധിച്ചിട്ടുണ്ട്. രണ്ടാമത്തെ പെണ്‍കുട്ടിക്കു രണ്ടു വയസ്സായി.കുട്ടിയെ കൊല്ലുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ മുത്തശ്ശി സമ്മതിച്ചു. രക്ഷിതാക്കള്‍ക്കു പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























