പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനയെ ചെറുക്കാന്‍ നീക്കവുമായി മമതാ ബാനര്‍ജി; പെട്രോളിനും ഡീസലിനും ഒരു രൂപ നികുതി കുറച്ചു

പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനയെ ചെറുക്കാന്‍ നീക്കവുമായി മമതാ ബാനര്‍ജി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നികുതി ഇനത്തില്‍ കുറവ് വരുത്തിയ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് മമതയുടെ നീക്കം. പശ്ചിമ ബംഗാള്‍ സംസ്ഥാനതലത്തില്‍ ഈടാക്കുന്ന നികുതിയില്‍ നിന്നും ഒരു രൂപയാണ് കുറച്ചിരിക്കുന്നത്.
'പശ്ചിമബംഗാള്‍ സംസ്ഥാനതലത്തില്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്താന്‍ തീരുമാനമെടുത്തിരിക്കുന്നു. ഒരു രൂപ നികുതി ഇനത്തില്‍ കുറയ്ക്കാനാണ് തീരുമാനം. ജനങ്ങളോട് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ് പ്രകടമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിലവില്‍ പെട്രോളിന് ലിറ്ററിന് 32.90 രൂപയാണ് നികുതിയായി ചുമത്തുന്നത്.' സംസ്ഥാന ധനകാര്യ സെക്രട്ടറി അമിത് മിത്ര അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ തിരച്ചടി പേടിച്ചിരിക്കുന്ന മമതാ ബാനര്‍ജിയുടെ നീക്കമാണിതെന്ന് പ്രതിപക്ഷം പറയുന്നു. ഇന്ധന വിലയില്‍ സംസ്ഥാനങ്ങള്‍ നികുതികുറച്ച് പരിഹാരം കാണണമെന്ന കേന്ദ്ര നിര്‍ദ്ദേശം ആദ്യം എതിര്‍ത്ത മമത ബാനര്‍ജി തെരഞ്ഞെടുപ്പിലെ ശക്തമായ ജനവികാരത്തെ ഭയന്നാണ് നികുതി കുറയ്ക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























