മഹാരാഷ്ട്രയില്‍ കോവിഡ് 19 കേസുകള്‍ വീണ്ടും ഉയരുന്നു.... അമരാവതി ജില്ലയില്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സര്‍ക്കാര്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ്

മഹാരാഷ്ട്രയില്‍ കോവിഡ് 19 കേസുകള്‍ വീണ്ടും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അമരാവതി ജില്ലയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
തിങ്കളാഴ്ച വൈകീട്ട് മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്ന് മന്ത്രി യശോമതി ഠാക്കൂര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഫെബ്രുവരി 28 വരെ പുണെയിലെ സ്‌കൂളുകളും കോച്ചിങ് സെന്ററുകളും അടയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജില്ലയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുളള തീരുമാനം ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്.
രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുമെന്നും സംസ്ഥാന മന്ത്രി വിജയ് വഡെത്തിവാര്‍ അറിയിച്ചിരുന്നു.
"https://www.facebook.com/Malayalivartha























