ഞങ്ങളെ ജയില്‍ കാട്ടി പേടിപ്പിക്കേണ്ട. ഞങ്ങള്‍ തോക്കുകള്‍ക്കെതിരെ പൊരുതിയവരാണ്. അത് കൊണ്ട് തന്നെ എലികള്‍ക്കെതിരെ പോരാടുന്നതിനു ഞങ്ങള്‍ക്ക് ഭയമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ജയില്‍ കാട്ടി തങ്ങളെ പേടിപ്പിക്കേണ്ടന്നും തോക്കുകള്‍ക്കെതിരെ പൊരുതിയവരാണ് തങ്ങളെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മമതയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിര ബാനര്‍ജിക്ക് സിബിഐ നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.
ഞങ്ങളെ ജയില്‍ കാട്ടി പേടിപ്പിക്കേണ്ട. ഞങ്ങള്‍ തോക്കുകള്‍ക്കെതിരെ പൊരുതിയവരാണ്. അത് കൊണ്ട് തന്നെ എലികള്‍ക്കെതിരെ പോരാടുന്നതിനു ഞങ്ങള്‍ക്ക് ഭയമില്ല. എന്റെ ഉള്ളില്‍ ജീവനുള്ളിടത്തോളം ഒരു വിരട്ടലിലും എനിക്ക് പേടിയില്ല. -മമത പറഞ്ഞു. 2021 ല്‍ വെല്ലുവിളിയുണ്ടാവട്ടെ, ആരുടെ ശക്തിയാണ് കൂടുതലെന്ന് നമുക്ക് കാണാം.
21 ല്‍ ഒരു കളിയേ ഉണ്ടാകൂ. ഞാന്‍ ആ കളിയിലെ ഗോള്‍കീപ്പറായിരിക്കും. ആര് ജയിക്കുമെന്നും ആര് തോല്‍ക്കുമെന്നും എനിക്ക് കാണണം. ഞങ്ങള്‍ തോല്‍ക്കാന്‍ പഠിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല. -മമത കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























