കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ വഴിയില്‍ തടഞ്ഞ് കര്‍ണാടക പൊലീസ്

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കര്‍ണാടക പൊലീസ് വഴിയില്‍ തടഞ്ഞു. കാസര്‍കോട്, വയനാട് അിതിര്‍ത്തികടന്ന് ചെല്ലുന്ന യാത്രക്കാരെയാണ് വാഹനം തടഞ്ഞ് പരിശോധിക്കുന്നത്. അതേസമയം, രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണമില്ല
കോവിഡ് വ്യാപനം തടയുന്നതിന് കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമാണിതെന്ന് പറയുന്നു. കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് നിര്‍ബന്ധമാക്കി. വയര്‍നാട് അതിര്‍ത്തിയായ ബാവലിയില്‍ നിരവധി വാഹനങ്ങളാണ് തടഞ്ഞത്.
മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡയിലെ ജില്ലയിലേക്ക് പ്രവേശനത്തിന് അഞ്ച് റോഡുകള്‍ മാത്രമേ തുറന്നിട്ടുള്ളു. ബാക്കി റോഡുകളും ഊടുവഴികളും എല്ലാം അടച്ചു.കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്നാണ് പറയുന്നത്.
ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കഴിഞ്ഞ 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. ബസില്‍ കയറുമ്‌ബോള്‍ റിപ്പോര്‍ട്ട് ഉണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പാക്കണം.
https://www.facebook.com/Malayalivartha























