ലിഫ്റ്റ് 10 അടി താഴ്ചയിലേക്ക് .... മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതാക്കളും കയറിയ സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് 10 അടി താഴ്ചയിലേക്ക് പതിച്ചു, നേതാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലിഫ്റ്റ് 10 അടി താഴ്ചയിലേക്ക് .... മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതാക്കളും കയറിയ സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് 10 അടി താഴ്ചയിലേക്ക് പതിച്ചു, നേതാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..
ജിതു പട്വാരി, സജ്ജന്‍ സിങ് വര്‍മ, വിശാല്‍ പട്ടേല്‍, വിനയ് ബാകലിവാല്‍ തുടങ്ങിയ നേതാക്കളായിരുന്നു കമല്‍നാഥിനൊപ്പം ഉണ്ടായിരുന്നത്.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അമിതഭാരം മൂലമാണ് അപകടം സംഭവിച്ചതെന്നും സംഭവം നടന്ന ഡി.എന്‍.എസ് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. മുകളില്‍ നിന്ന് ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക് പതിക്കുമ്പോള്‍ ഒരു ഡസനോളം ആളുകള്‍ അതിലുണ്ടായിരുന്നു. ഒപ്പം ലിഫ്റ്റിന്റെ ഡോറുകളും ജാമായി.ഞായറാഴ്ചയായിരുന്നു സംഭവം.
മുന്‍ മന്ത്രി രമേശ്വര്‍ പട്ടേലിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയതാണ് കമല്‍നാഥും കോണ്‍ഗ്രസ് നേതാക്കളും. മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായിട്ടാണ് നേതാക്കള്‍ ലിഫ്റ്റില്‍ കയറിയത്.
എന്നാല്‍ ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റ് വീണയുടനെ കമാല്‍ നാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താഴേക്ക് ഓടിയെത്തി. താഴത്തെ നിലയിലേക്ക് പതിച്ചുനിന്ന ലിഫ്റ്റിന്റെ വാതിലുകളും തുറക്കാന്‍ സാധിക്കാതെ കുടുങ്ങി. ലിഫ്റ്റ് എഞ്ചിനീയറെ വിളിക്കുകയും കമാല്‍ നാഥ് ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളെയും ലിഫ്റ്റിന്റെ വാതില്‍ തകര്‍ത്ത് രക്ഷപ്പെടുത്തുകയുമായിരുന്നു.
"
https://www.facebook.com/Malayalivartha























