ആനയെ വടി ഉപയോഗിച്ച് ക്രൂരമായി തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്; ആനകളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തില്‍ നിന്നാണ് ദൃശ്യങ്ങൾ, മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ രണ്ടു പേർ ചേർന്ന് ആനയെ വടി ഉപയോഗിച്ച് ക്രൂരമായി തല്ലുന്ന ദൃശ്യങ്ങൾ പുറത്തായി. ആനകളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തിൽ നിന്നായിരുന്നു ദൃശ്യങ്ങൾ പുറത്തായത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേന്ദ്രത്തിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജയമാല്യത എന്ന ആനയെ ആണ് മലയാളികളായ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദിക്കുന്നത്. ലോക്‌ഡൗണ്‍ കാലത്ത് അവശനിലയിലായ തമിഴ്‌നാട്ടിലെയും, പുതുച്ചേരിയിലെയും വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി 26 ആനകളെയായിരുന്നു കോയമ്പത്തൂര്‍ ജില്ലയിലെ തേക്കുംപെട്ടിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് എത്തിച്ചത്.
തമിഴ്‌നാട് സര്‍ക്കാര്‍ ആനകള്‍ക്കു വേണ്ടി തേക്കുംപെട്ടിയില്‍ എല്ലാ വര്‍ഷവും സുഖചികിത്സ നടത്താറുണ്ട്. ഇത്തരത്തില്‍ സുഖചികിത്സയ്ക്ക് എത്തിച്ച ആനയെ ആണ് പാപ്പാന്മാർ മർദ്ദിച്ചത്. ആനയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയുണ്ടായി. തമിഴ്നാട് സർക്കാർ സുഖ ചികിത്സക്കെത്തിച്ച ആനയെയാണ് തിരുവനന്തപുരം സ്വദേശി വിനില്‍കുമാറും അദ്ദേഹത്തിന്റെ ബന്ധുവും ചേർന്ന് മര്‍ദിച്ചത്. ആനയെ ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം ഇരുവരും ഇരുവശത്തായി നിന്ന് ആനയുടെ ഒരേകാലില്‍ മർദ്ദിക്കുകയായിരുന്നു. ഇവരില്‍ ഒരാളുടെ കാലില്‍ ആന ചവിട്ടിയതു കൊണ്ടാണ് ആനയെ തല്ലുന്നതെന്നാണ് കാരണമായി പറയുന്നത്. അതേസമയം ദൃശ്യങ്ങൾ പുറത്ത് വന്നതോടെ രണ്ടുപേര്‍ക്കെതിരെയും നടപടി എടുക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























