60 വയസ്സിന് മുകളിൽ ഉള്ളവർക്ക് അടുത്ത ഘട്ടം വാക്സിനേഷൻ നൽകും

60 വയസ്സിന് മുകളിൽ ഉള്ളവർക്ക് അടുത്ത ഘട്ടം വാക്സിനേഷൻ നൽകും. 60 വയസ്സിന് മുകളിൽ ഉള്ളവരെ രണ്ട് വിഭാഗമാക്കി തിരിക്കും .. സൗജന്യ വാക്സിനേഷന് അർഹരായവരെ കണ്ടു പിടിക്കാനാണ് ഇത് ... സൗജന്യമായി ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ആരോഗ്യ മന്ത്രാലയം ഉടൻ അറിയിക്കും. 60 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് ആദ്യം വാക്സീൻ നൽകുക. അതെ സമയം 50 വയസ്സു മുതൽ ഉള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്
സംസ്ഥാനത്ത് കൊവിഡ് വാക്‌സീനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്‌സീനേഷന്‍ ആരംഭിക്കാനും ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു
60 വയസ്സിനു മുകളിലുള്ളവരിൽ കോവിഡ് പിടിപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരിക്കണം .. ശ്വാസകോശവുമായി ബന്ധപ്പെട്ട് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ (ആസ്മ, സിഒപിഡി, ബ്രോങ്കൈറ്റിസ് തുടങ്ങിയവ), ഹൃദയസംബന്ധമായി ഗുരുതര പ്രശ്നങ്ങളുള്ളവർ, ഗുരുതര വൃക്കരോഗമുള്ളവർ, മദ്യപാനം മൂലമോ മഞ്ഞപ്പിത്തം മൂലമോ ഗുരുതര കരൾ രോഗികൾ ആയവർ , പാർക്കിസൻസ്, പക്ഷാഘാതം, പ്രമേഹം, രക്തസമ്മർദം, അർബുദം എന്നിവയുള്ളവർക്കാണു കോവിഡ് കാലത്ത് പ്രത്യേക പരിചരണം ആവശ്യമുള്ളത്
https://www.facebook.com/Malayalivartha























