ബി ജെ പിയുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് വലിയ തിരിച്ചടി

കോൺഗ്രസിന്റെ കണ്ടക ശനി അവസാനിക്കുന്നില്ല .എവിടെയും ഭരണത്തുടർച്ചയോ ,സ്ഥിരതയുള്ള സർക്കാരോ ഉണ്ടാക്കാൻ കഴിയാത്ത ജീർണ്ണിത അവസ്ഥയാണ് കോൺഗ്രസിന് ഉള്ളതെന്ന് മനസ്സിലാക്കാൻ കഴിയും .പല സംസ്‌ഥാനങ്ങളിൽ നിന്നും തൂത്തെറിയപെട്ടു .
മധ്യപ്രദേശിൽ കമൽ നാഥിന്റെ പിടിപ്പു കേട് മൂലം ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പി യിലേക്ക് പോയി.ബി ജെ പിയുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുന്നു .
ജാനാധിപത്യ രീതിയിൽ വിജയിച്ചു സർക്കാരുണ്ടാക്കാൻ ശ്രമിക്കുമ്പോൾ പല നേതാക്കളെയും നഷ്ടപെടുന്ന തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങൾ കാണാൻ കഴിയും .നാടകീയത നിറയുന്ന അവസ്ഥയാണ് കർണാടകയിലും മധ്യപ്രദേശിലും അരുണാചലിലുമെല്ലാം കാണാൻ കഴിഞ്ഞത്.
കോൺഗ്രസ് എം എൽ എ മാർ എപ്പോ വേണമെങ്കിലും മറുകണ്ടം ചാടാൻ സാധ്യതയുള്ളതിനാൽ തന്നെ റിസോർട്ട് മോഡൽ സംവിധാനത്തെയാണ് നേതൃത്വം പലപ്പോഴും ആശ്രയിക്കുന്നത് .പല ഘടകകഷികളും കോൺഗ്രസിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ഗതികെട്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത് .പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് ഭരണം നഷ്ടപെടുന്ന സാഹചര്യം ഇത്തരത്തിൽ എം എൽ എ മാർ മറുകണ്ടം ചാടുന്നതിന്റെ തുടർച്ച മാത്രമാണ് .
എന്നാൽ ഇപ്പോൾ പുതുച്ചേരിയിൽ സർക്കാർ രാജി വച്ചതിനെ കുറിച്ച് ബി ജെ പി പറയുന്നത് അവർ മന്ത്രി സഭ രുപീകരിക്കില്ല എന്ന് തന്നെയാണ് . ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.സ്വാമിനാഥനാണ് ഭരണത്തിലേക്കില്ലെന്ന ഉറച്ച നിലപാടറിയിച്ചത്.വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ സമ്പൂർണ്ണമായ പിന്തുണയോ ടെമാത്രം സംസ്ഥാന ഭരണം ഏറ്റെടുക്കുമെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും സ്വാമിനാഥൻ മാദ്ധ്യമങ്ങളെ അറിയിച്ചു. കേന്ദ്രഭരണപ്രദേശമെന്ന നിലയിൽ പുതുച്ചേരിയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നതെന്നും സ്വാമിനാഥൻ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ദേശീയ ജനാധിപത്യ സംഖ്യത്തെ പുതുച്ചേരിയിലെ ജനങ്ങൾ ഭരണത്തിൽ കയറ്റും. ബി.ജെ.പി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ആൾ ഇന്ത്യ എൻ.ആർ കോൺഗ്രസുമായും എ.ഐ.എ.ഡി.എം.കെയുമായും ചേർന്നുള്ള സഖ്യത്തെ വരുന്ന മെയ് മാസത്തിൽ വൻ ഭൂരിപക്ഷത്തോടെ ഭരണത്തിലേറുമെന്നും സ്വാമിനാഥൻ വ്യക്തമാക്കി.ഇതോടെ കോൺഗ്രസിൽ വിശ്വാസപൂർവം മത്സര രംഗത്ത് അവതരിപ്പിക്കാൻ ആരെ ഇറക്കും എന്ന അങ്കലാപ്പിലാണ് കോൺഗ്രസ് .
https://www.facebook.com/Malayalivartha























