പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി; സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിച്ച് നരേന്ദ്ര മോദി സുഹൃത്തുക്കളുടെ പോക്കറ്റ് നിറക്കുകയാണെന്ന് കുറ്റപ്പെടുത്തി
രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവിനെതിരെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുകയാണ്. സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിച്ച് നരേന്ദ്ര മോദി സുഹൃത്തുക്കളുടെ പോക്കറ്റ് നിറക്കുകയാണെന്ന് അദ്ദേഹം നിഷിധമായി കുറ്റപ്പെടുത്തി .
അതോടൊപ്പം തന്നെ ഉയര്‍ന്ന നികുതി പെട്രോളിനും ഡീസലിനും ഈടാക്കി ജനങ്ങളെ പിഴിയുകയാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടും ചെയ്തു.
‘പെട്രോള്‍ പമ്പിലെത്തി കാറില്‍ ഇന്ധനം നിറക്കുമ്പോള്‍ വേഗത്തില്‍ മീറ്റര്‍ കറങ്ങുമ്പോള്‍ ഓര്‍ക്കണം അസംസ്കൃത എണ്ണവില കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല എന്നത്. എന്നാൽ പെട്രോള്‍ ലിറ്ററിന് 100 രൂപയും. നിങ്ങളുടെ പോക്കറ്റുകള്‍ കൊള്ളയടിച്ച് സുഹൃത്തുക്കളുടെ പോക്കറ്റ് നിറക്കലാണ് മോദി സര്‍ക്കാര്‍ ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനം’ -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് എണ്ണവില കുതിച്ചുയരുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ ലിറ്ററിന് നൂറ് പിന്നിട്ടിരുന്നു .
https://www.facebook.com/Malayalivartha























